തന്റെ ഏഴു വയസു മുതലുള്ള ആരാധന കഥാപാത്രമായ സൂപ്പർ സ്റ്റാർ രജനികാന്തിനെ കാണാൻ പറ്റിയ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ.
സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്.
ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നു.ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി എന്നാണ് ഫോട്ടോ പങ്കുവച്ച് സഞ്ജു പറയുന്നത്.
‘ഏഴാമത്തെ വയസ്സിൽ സൂപ്പർ രജനി ആരാധകനാണ്,, ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു സാസംസൺ കുറിച്ചിരിക്കുന്നത്.
സഞ്ജുവിന്റെ ഫാൻ മൊമെന്റ് ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തു വരുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ചിത്രം.
അതേസമയം, ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
വൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്കുമാറും ഒരു നിര്‍ണായക വേഷത്തിലുണ്ട്. രമ്യാ കൃഷ്ണനും ‘ജയിലറി’ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും.സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.