സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി മുന്‍ പാകിസ്താന് സ്പിന്നര്‍ ദാനിഷ് കനേരിയ. വെസ്റ്റിന്‍ഡീസനെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജുവിനെ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്ക് മുന്‍പ് ഇറക്കിയതിലാണ് വിമര്‍ശനം. ഒരു അവസരംകൂടി കിട്ടിയിട്ടും സഞ്ജു മുതലെടുത്തില്ലെന്ന് ദാനിഷ് കനേരിയ കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദാനിഷ് വിമര്‍ശനം ഉന്നയിച്ചത്.
റൊമാരിയോ ഷെപേഡിന്റെ പന്തില്‍ പുറത്താകുന്നതിനു മുന്‍പ് സഞ്ജു മന്ദഗതിയിലായിരുന്നുവെന്ന് ദാനിഷ് പറഞ്ഞു. ഒരിക്കല്‍കൂടി ഹൂഡയെക്കുറിച്ചാണ് പറയാനുള്ളത്. എന്തുകൊണ്ടാണ് താരം വാലറ്റത്തില്‍ ബാറ്റ് ചെയ്തത്? ശ്രേയസും സൂര്യകുമാറും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍ ശരിയാണ്. എന്നാല്‍, സഞ്ജുവിന്റെ മുന്‍പ് ഹൂഡ വരണമായിരുന്നുവെന്നും ദാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.
മികച്ച ഫോമിലുള്ള അടിപൊളി താരമാണ് ഹൂഡ. മുന്‍നിരയില്‍ തന്നെയാണ് താരം ബാറ്റ് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷന്‍ വച്ച് കളിക്കരുത്. ഋഷഭ് പന്തിനെ ചെയ്ത പോലെ സഞ്ജുവിനെ നേരത്തെ ഇറക്കിവിട്ടതാണ് ഇന്ത്യ ചെയ്തത്. എന്നാല്‍, സഞ്ജു പന്തല്ല. താരത്തിന്റെ ബാറ്റിങ് തീര്‍ത്തും വ്യത്യസ്തമാണെന്നും മുന്‍ പാക് താരം ചൂണ്ടിക്കാട്ടി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…