പ്രശസ്ത നടി നിക്കി ഗിൽറാണിയുടെ സഹോദരിയും അറിയപ്പെടുന്ന മോഡലും അതിലുപരി സിനിമ നടിയുമായ സഞ്ജന ഗൽറാണി എപ്പോഴും വാർത്ത കോളങ്ങളിൽ നിറ സാന്നിധ്യമാണ്, ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്ത സഞ്ജന തന്നെ ആരാധകരോട് പറഞ്ഞിരിക്കുകയാണ്.. തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ട് എന്നാല്‍ അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ല. മറ്റൊരാളുമായി എന്റെ വിവാഹം ഈ വർഷംതന്നെ ഉണ്ടാകും..
എന്റെ ഏത് തീരുമാങ്ങൾക്കും എന്റെ കുടുംബം ഒപ്പം ഉണ്ടാകും എന്നും താരം പറയുന്നു… 2006-ല്‍ പുറത്തിറങ്ങിയ ‘ഒരു കാതല്‍ സെയ്വീര്‍’ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്.. പിന്നീട് കുറച്ച് ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു മോഡലിംഗ് രംഗത്താണ് കൂടുതൽ ശോഭിച്ചത്..
അടുത്തിടെ താരം ഒരു നിർമാതാവിന്റെ തലക്ക് ബിയർ ബോട്ടിൽകൊണ്ട് അടിച്ചത് വലിയ വാർത്തയായിരുന്നു.. അനിയത്തി നിക്കി ഗൽറാണി നമ്മൾ മലയളികൾക്ക് വളരെ പരിചിതയായ നടിയാണ്. നിവിൻ പോളി ചിത്രം 1983 എന്ന ചിത്രത്തിലൂടെ വന്ന താരം അതിനുശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ ചെയ്തു.. ഇപ്പോൾ അവസമായി ധമക്കയാണ് നിക്കിയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം.