മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. തൻറെ അവധിക്കാലം തായ്ലാൻഡിൽ ആഘോഷമാക്കുകയാണ് താരം ഇപ്പോൾ. കുറച്ചുദിവസം മുൻപ് തന്നെ ഇവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു തുടങ്ങിയിരുന്നു. തായ്ലൻഡിന്റെ പ്രകൃതി ഭംഗിയിൽ മതിമറന്ന് നിൽക്കുകയാണ് താരം എന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ഇതിൽ പല ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോഴിതാ ഇവിടെ നിന്നും പുതിയ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ബിക്കിനി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് സാനിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ഇതിന് ലഭിക്കുന്നുണ്ട്. ഇതിനകത്ത് തന്നെ രണ്ടു ലക്ഷത്തിലധികം ലൈക്കുകൾ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. നല്ല ലുക്ക് ആയിരിക്കുന്നു എന്ന തരത്തിലുള്ള കമന്റുകൾ ആണ് വരുന്നത്.
നിരവധി ആളുകൾ ചിത്രങ്ങൾക്ക് ഇപ്പോൾ കമൻറ് ചെയ്യുന്നുണ്ട്. ബാലതാരം ആയിട്ടാണ് സാനിയ സിനിമയിൽ എത്തുന്നത്. താരം നായികയായി എത്തിയ ക്യൂൻ എന്ന ചിത്രം പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. ഇതിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിലും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന നടിയാണ് താരം. തൻറെ ഫാഷൻ സെൻസ് കൊണ്ട് പ്രേക്ഷകരെ താരം ഞെട്ടിക്കാറുണ്ട്.
View this post on Instagram
കൂട്ടുകാരികൾക്കൊപ്പം ആണ് തായ്ലൻഡിൽ താരം അവധി ആഘോഷിക്കുന്നത്. ഇവിടെവെച്ച് കയാക്കിങ്ങും നടത്തിയിരുന്നു താരം. ബോട്ടിംഗ് നടത്തുമ്പോൾ ഉള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി. എന്തായാലും ചിത്രങ്ങൾക്ക് പലവിധ പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
View this post on Instagram