Film News

നാന്‍സി റാണി എന്ന തന്റെ സിനിമ വെളിച്ചം കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മനു ജെയിംസ് യാത്രയായത്; കണ്ണീരോടെ സഹപ്രവര്‍ത്തകര്‍

കഴിഞ്ഞ ദിവസമായിരുന്നു യുവ സംവിധായകന്‍ മനു ജെയിംസിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. 31 വയസ്സായിരുന്നു അദ്ദേഹത്തിന്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. നടി സുബി സുരേഷ് നമ്മളെ വിട്ടു പോയതിന്റെ സങ്കടം മാറുന്നതിനു മുമ്പേയാണ് സിനിമ ലോകത്തുനിന്ന് മറ്റൊരു മരണം കൂടി. അതേസമയം താന്‍ ഏറെ ആഗ്രഹിച്ച് ചെയ്ത സിനിമ റിലീസ് ചെയ്യും മുമ്പാണ് ഇദ്ദേഹത്തെ മരണം തട്ടിയെടുത്തത്.

- Advertisement -

ചിത്രത്തിനൊപ്പം പ്രവര്‍ത്തിച്ചവരെയെല്ലാം ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജോണ്‍ ഡബ്ല്യു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ..

‘മനസും ശരീരവും വിറങ്ങലിച്ചു നില്‍ക്കുകയാണ്… എന്താണ് എഴുതുക? തികച്ചും യാദൃച്ഛികമായിട്ടാണ് മനുവിനെ പരിചയപെടുന്നത്. ആ പരിചയം ഞങ്ങള്‍ അറിയാതെ വളര്‍ന്ന് ആത്മബന്ധമായി എന്ന് പറയുന്നതാവാം ഒന്നുകൂടി ഉചിതം… അത് നാന്‍സി റാണി എന്ന സിനിമയുടെ ഭാഗമാക്കി എന്നെ മാറ്റുകയായിരുന്നു. ഒത്തിരി സിനിമാ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാര്‍ഥ വേഷത്തിലേക്കായിരുന്നു.

നിരവധി മലയാള സിനിമാ നടന്മാരെ അണിനിരത്തി പൂര്‍ത്തിയായ നാന്‍സി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിര്‍ത്തിയാണ് മനു മരണത്തിന്റെ കരങ്ങളില്‍ അമര്‍ന്നു പോയത്. ഇത് ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ്.. സ്വപ്നങ്ങള്‍ ബാക്കിയാക്കി മനു നടന്നു മറയുമ്പോള്‍, നിങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കിയ നിങ്ങളുടെ സ്വപ്നം, നാന്‍സി റാണി എന്ന പ്രഥമ ചിത്രം ജനഹൃദയങ്ങള്‍ കിഴടക്കും… ആ ഒരൊറ്റ ചിത്രം മലയാളക്കരയില്‍ നിങ്ങള്‍ക്ക് അമര്‍ത്യത നേടിത്തരും… തീര്‍ച്ഛ! അടുത്ത നിമിഷം എന്ത് എന്ന് ഉറപ്പില്ലാത്ത മനുഷ്യ ജീവിതത്തിനു മുന്‍പില്‍ നമ്ര ശിരസ്‌കനായി ഒരു പിടി ബാഷ്പാഞ്ജലി.

 

Anusha

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

2 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

3 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

3 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

4 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

5 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

5 hours ago