Film News

സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികള്‍ സിനിമയിലേക്ക് ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരപുത്രികളാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ മക്കള്‍. താരം പ്രകൃതിയോട് ഇണക്കി ആണ് മക്കളെ വളര്‍ത്തുന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴി അധികവും ഇവരുടെ വിശേഷമാണ് സാന്ദ്ര പങ്കുവയ്ക്കാര്‍. ഇരട്ട കുട്ടികള്‍ അഭിനയിച്ച മ്യൂസിക് ആല്‍ബവും വൈറലായിരുന്നു. ഇനി താരങ്ങളെ സിനിമയിലേക്ക് പ്രവേശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാന്ദ്ര. സാന്ദ്ര തോമസ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. മക്കള്‍ക്ക് അഭിനയത്തോട് താല്പര്യം ഉണ്ടെന്നാണ് താരം പറയുന്നത് .

- Advertisement -

കുട്ടികള്‍ അഭിനയിച്ച ആല്‍ബത്തിന്റെ പാട്ട് പാടിയത് ദേവിക ദീപക് ദേവാണ്. മൂന്നാറില്‍ നിന്ന് ചിത്രീകരിച്ച ആല്‍ബം അതിമനോഹരമായിരുന്നു. കുട്ടികള്‍ പച്ചപ്പിലൂടെ ഓടുന്നതും , നിറങ്ങള്‍ കൊണ്ട് കളിക്കുന്നതും മറ്റുമാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. കുട്ടികള്‍ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അവര്‍ കളിക്കുന്നത് തന്നെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നും അതിലേക്ക് കുത്തി നറക്കേണ്ടി വന്നിട്ടില്ല സാന്ദ്ര പറയുന്നു.

നാലുദിവസം ആയിരുന്നു അതിന്റെ ഷൂട്ട്. അവരെ സംബന്ധിച്ച് ഈ ദിവസങ്ങളില്‍ ക്യാമറ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ക്യാമറ ഒരു പ്രശ്‌നമല്ല. ഇനി ഇവരെ വെച്ച് ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. നല്ലൊരു വിഷയത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും സാന്ദ്ര പറഞ്ഞു.

അതേസമയം കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നും , അവര്‍ വായിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും നടി പറയുന്നു. പക്ഷേ അവര്‍ക്ക് അനുഗ്രഹീതമായ ഒരു ബാല്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. ദിവസം ഒരു 20 മിനിറ്റ് മാത്രമേ അവര്‍ ഫോണ്‍ ഉപയോഗിക്കാറുള്ളൂ ബാക്കിയുള്ള സമയം കളിയും ചിരിയും ഒക്കെയാണ് സാന്ദ്ര തോമസ് പറഞ്ഞു.

 

Anusha

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

7 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

27 mins ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

36 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

11 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

12 hours ago