സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരപുത്രികളാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ മക്കള്‍. താരം പ്രകൃതിയോട് ഇണക്കി ആണ് മക്കളെ വളര്‍ത്തുന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴി അധികവും ഇവരുടെ വിശേഷമാണ് സാന്ദ്ര പങ്കുവയ്ക്കാര്‍. ഇരട്ട കുട്ടികള്‍ അഭിനയിച്ച മ്യൂസിക് ആല്‍ബവും വൈറലായിരുന്നു. ഇനി താരങ്ങളെ സിനിമയിലേക്ക് പ്രവേശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാന്ദ്ര. സാന്ദ്ര തോമസ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. മക്കള്‍ക്ക് അഭിനയത്തോട് താല്പര്യം ഉണ്ടെന്നാണ് താരം പറയുന്നത് .
കുട്ടികള്‍ അഭിനയിച്ച ആല്‍ബത്തിന്റെ പാട്ട് പാടിയത് ദേവിക ദീപക് ദേവാണ്. മൂന്നാറില്‍ നിന്ന് ചിത്രീകരിച്ച ആല്‍ബം അതിമനോഹരമായിരുന്നു. കുട്ടികള്‍ പച്ചപ്പിലൂടെ ഓടുന്നതും , നിറങ്ങള്‍ കൊണ്ട് കളിക്കുന്നതും മറ്റുമാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. കുട്ടികള്‍ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അവര്‍ കളിക്കുന്നത് തന്നെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നും അതിലേക്ക് കുത്തി നറക്കേണ്ടി വന്നിട്ടില്ല സാന്ദ്ര പറയുന്നു.
നാലുദിവസം ആയിരുന്നു അതിന്റെ ഷൂട്ട്. അവരെ സംബന്ധിച്ച് ഈ ദിവസങ്ങളില്‍ ക്യാമറ അവരെ പിന്തുടര്ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ക്യാമറ ഒരു പ്രശ്നമല്ല. ഇനി ഇവരെ വെച്ച് ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. നല്ലൊരു വിഷയത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും സാന്ദ്ര പറഞ്ഞു.
അതേസമയം കുട്ടികള്‍ ഇതുവരെ സ്കൂളില്‍ പോയിട്ടില്ലെന്നും , അവര്‍ വായിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും നടി പറയുന്നു. പക്ഷേ അവര്‍ക്ക് അനുഗ്രഹീതമായ ഒരു ബാല്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. ദിവസം ഒരു 20 മിനിറ്റ് മാത്രമേ അവര്‍ ഫോണ്‍ ഉപയോഗിക്കാറുള്ളൂ ബാക്കിയുള്ള സമയം കളിയും ചിരിയും ഒക്കെയാണ് സാന്ദ്ര തോമസ് പറഞ്ഞു.