മലയാളികൾക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. നടിയായും നിർമ്മാതാവായും എല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് താരം. സാന്ദ്ര മലയാളത്തിൽ അരങ്ങേറുന്നത് നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെ ആണ് . ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനൊപ്പം ചേർന്നാണ് സാന്ദ്ര നിർമ്മാണം തുടങ്ങിയത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിൽസൺ ജോൺ തോമസ് ആണ് സാന്ദ്രയുടെ പങ്കാളി. ഇരുവരും 2016ലാണ് വിവാഹിതരായത്.
സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് സാന്ദ്ര. തൻറെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം സാന്ദ്ര കൃത്യമായ ഇടവേളകളിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കൾ ഉണ്ടായതിൽ പിന്നെ കൂടുതലായും മക്കളുടെ വിശേഷങ്ങൾ ആണ് താരം പങ്കു വയ്ക്കാറ്. ഇപ്പോഴിതാ താരത്തിൻ്റെ പോസ്റ്റിന് താഴെ വന്ന കമൻ്റും അതിനു താരം കൊടുത്ത മറുപടിയും ആണ് ശ്രദ്ധേയമാകുന്നത്.
കുറെ ഊള വീഡിയോ ഇട്ട് വെറുപ്പിക്കാൻ നാണമില്ലേ? ലോകത്ത് വേറെ ആർക്കും മക്കളില്ലാത്ത പോലെ, എന്നായിരുന്നു ഒരു ചൊറിയൻ കമൻറ് ചെയ്തത്. തൊട്ടു പിന്നാലെ ഇതിനു മറുപടിയുമായി സാന്ദ്ര രംഗത്തെത്തി. ഇല്ലടാ ചക്കര കുട്ടാ, നിൻറെ അമ്മ ഇത് കണ്ടിരുന്നെങ്കിൽ നിനക്ക് ഈ ഗതി വരില്ലായിരുന്നു എന്നായിരുന്നു സാന്ദ്ര കമൻറ് ചെയ്തത്. മികച്ച പ്രതികരണമാണ് താരത്തിൻ്റെ ഈ കമൻ്റിന് ലഭിക്കുന്നത്. ഒട്ടേറെ പേരാണ് താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തുന്നതും.
ഇരട്ടക്കുട്ടികളാണ് സാന്ദ്ര വിൽസൺ ദമ്പതിമാർക്ക്. തങ്കം, കൊലുസ് ഇങ്ങനെയാണ് പെൺമക്കളുടെ പേര്. സാന്ദ്രയും മക്കളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. മക്കളുടെ വിശേഷങ്ങൾ സ്ഥിരമായി താരം പങ്കുവയ്ക്കാറുമുണ്ട്. കുറച്ചു മുൻപ് മക്കളുടെ മൂന്നാം ജന്മദിനം വല്യ ആഘോഷമാക്കിയിരുന്നു സാന്ദ്രയും ഭർത്താവം. സാന്ദ്ര പങ്കുവയ്ക്കുന്ന മക്കളുടെ ചിത്രങ്ങൾ മിക്കപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികളെ വീട്ടിൽ വിളിക്കുന്നത് എങ്കിലും കാറ്റ്ലിൻ, കേൻഡൽ എന്നാണ് ഇവരുടെ പേര്.