തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടിയാണ് സംയുക്ത മേനോൻ. ടോവിനോയുടെ നായികയായെത്തിയ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക പ്രശംസ നേടാൻ താരത്തിന് കഴിഞ്ഞു. പോപ്കോൺ എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറിയത് എങ്കിലും ശ്രദ്ധിക്കപ്പെടുന്നത് തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.
ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന ചിത്രത്തിലാണ് താരം ഏറ്റവും അവസാനം അഭിനയിച്ചത്. ഈ ചിത്രത്തിൽ ജയസൂര്യയ്ക്കൊപ്പം മികച്ച നിരൂപക പ്രശംസക്ക് സംയുക്തയും അർഹയായി. ഇപ്പോൾ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് സംയുക്ത. സ്കൂളിലൊക്കെ പഠിക്കുമ്പോൾ നഷ്ട പ്രണയത്തെ ഓർത്ത് ഒരുപാട് സങ്കടം പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രണയത്തോടുള്ള എൻറെ കാഴ്ചപ്പാട് ഒരുപാട് മാറിപ്പോയി. കുട്ടിക്കാലത്ത് ഒക്കെ പ്രണയം എന്നത് വളരെ നിഷ്കളങ്കം അല്ലേ. പക്ഷേ അതൊന്നും പ്രണയമല്ല ക്രഷ് ആണെന്ന് പിന്നീട് മനസ്സിലാക്കി. പ്രണയവും ക്രഷും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
എല്ലാ വ്യക്തികളും അത് മനസ്സിലാക്കണം. പിന്നെ ഇത്രാമത്തെ വയസ്സിൽ വിവാഹം കഴിക്കണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ. ഇത്ര വയസ്സിനു മുൻപ് കഴിക്കണമെന്നും നിർബന്ധമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ അല്ലേ. ഒരാൾ മാനസികമായും ശാരീരികമായും അതിന് തയ്യാറാകുമ്പോൾ ആണ് അതൊക്കെ നടക്കേണ്ടത്.
പ്രായത്തിൻ്റെ പേരിൽ ഒരാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇല്ലാതാക്കുന്ന രീതിയുടെ യോജിക്കാൻ എനിക്ക് കഴിയില്ല. സംയുക്ത കൂട്ടിച്ചേർക്കുകയുണ്ടായി. മലയാളത്തിൽ മാത്രമല്ല മലയാളത്തിനു പുറത്തേക്കു ഒരുപാട് അവസരങ്ങൾ താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഗാലിപേട്ട എന്ന കന്നട ചിത്രത്തിൽ താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈയടുത്ത് താരം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.