2012 വർഷത്തിലായിരുന്നു സംവൃത സുനിൽ വിവാഹിതയായത്. പിന്നീട് സിനിമയിൽ നിന്നും ഒരു ബ്രേക്ക് ഇതു താരം. കഴിഞ്ഞ ഫെബ്രുവരി 27ആം തീയതി ആയിരുന്നു സംവൃതയ്ക്ക് രണ്ടാമത് കുഞ്ഞു ജനിച്ചത്. അഗസ്ത്യ എന്നാണ് മൂത്ത കുട്ടിയുടെ പേര്. രുദ്ര എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. തിരിച്ചുവരവിൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. താരം ഇനിയും സിനിമയിൽ കൂടുതൽ ആക്ടീവ് ആയിട്ട് ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിൽ ആയിരുന്നു താരത്തിന് ആദ്യം ക്ഷണം ലഭിച്ചത്. എന്നാൽ അന്ന് താരം ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അതുകൊണ്ട് ആ വേഷം നിരോധിക്കേണ്ടി വന്നു. അതിനുശേഷമായിരുന്നു താരത്തിന് ശ്രദ്ധേയമായ ചില വേഷങ്ങൾ ലഭിച്ചത്. 2006 വർഷത്തിൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം തമിഴിൽ അരങ്ങേറിയത്. ഇതിനു പുറമേ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം വലിയ ഹിറ്റ് ആയിരുന്നു. മലയാള സിനിമയിൽ ഒരു അപൂർവ്വ ബഹുമതി കൂടിയുണ്ട് താരത്തിന്. ഏറ്റവും ഉയരമുള്ള നായിക എന്നതാണ് അത്.
അഞ്ചടി പത്തര ഇഞ്ച് ഉയരം ഉണ്ട് കാലത്തിന്. മലയാള സിനിമയിലെ ശരാശരി ഉയര കണക്ക് അഞ്ചര അടി ആണ്. ഒപ്പം അഭിനയിച്ച പല താരങ്ങൾക്കും സംവൃതയെക്കാൾ ഉയരമുണ്ടായിരുന്നു. വിവാഹശേഷം താരം അമേരിക്കയിലേക്ക് മാറി താമസിച്ചു. പിന്നീട് പല റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം പ്രത്യക്ഷപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ് താരം. അടുത്തിടെ ഓണാഘോഷങ്ങളുടെ ഭാഗമായി താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തൻറെ കൂട്ടുകാരി തനിക്ക് നൽകിയ സമ്മാനത്തെ കുറിച്ച് ആണ് താരം ഇതിൽ പറയുന്നത്. ഇത് വളരെ ഉപയോഗപ്പെടുന്നു എന്നും താരം പറയുന്നു.
“ഞാൻ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് വളരെ ഉപകാരപ്രദമായ ഒരു ഗിഫ്റ്റ് എൻറെ കൂട്ടുകാരി എനിക്ക് നൽകിയിരുന്നു. അവളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. പാചകവുമായി ബന്ധപ്പെട്ട വളരെ ചെറിയ വിശദാംശങ്ങൾ വരെ എഴുതിയ ഒരു പാചക പുസ്തകമായിരുന്നു അത്. കൈപ്പടയിലെഴുതിയ പുസ്തകമായിരുന്നു അത്. ധാന്യങ്ങളുടെയും പയറുകളുടെയും ചെറിയ സാമ്പിളുകൾ പോലും ആ പുസ്തകത്തിൽ പിൻ ചെയ്തു വച്ചിരുന്നു. അതുവരെ പാചകത്തിൽ വലിയ പരിചയം ഇല്ലാതിരുന്ന ഞങ്ങളെ പോലെയുള്ള ദമ്പതികൾക്ക് വളരെ സഹായകമായിരുന്നു ആ പുസ്തകം. വിവാഹശേഷമുള്ള ഷോപ്പിങ്ങിന് വരെ ആ പുസ്തകം ഞങ്ങളെ സഹായിച്ചു. അതുവരെ അരികളുടെ പേരോ ആകൃതിയോ വലുപ്പമോ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. 9 വർഷം കഴിഞ്ഞിട്ടും അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ഞാൻ എല്ലാം പാചകം ചെയ്യുകയും ബ്രേക്ക് ചെയ്യുകയും ചെയ്യുമ്പോൾ ഞാൻ കടപ്പെട്ടിരിക്കുന്നത് ഇങ്ങനെ ചില ആളുകളോട് ആണ്. അതിലൊരാളാണ് അമ്മു എബ്രഹാം” – സംവൃത പറയുന്നു. ഈ ബുക്കിലെ റെസിപ്പികളിൽ ഒന്നായ ഒരു കേക്ക് വിജയകരമായി ഉണ്ടാക്കിയ ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്.