ഫിറ്റ്നസിന് അതീവ പ്രാധാന്യം കൊടുക്കുന്ന നടിയാണ് സമീറ റെഡി. മാത്രമല്ല താരത്തിന് മേക്കപ്പിൽ ഒന്നും അത്ര വിശ്വാസവുമില്ല. തൻറെ സാധാരണ ലുക്കിൽ തന്നെ ആണ് താരം മിക്കവാറും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറ്. ശരീരം ഫിറ്റ് ആയി ഇരിക്കണമെങ്കിൽ മനസ്സും ഫിറ്റ് ആയിരിക്കണമെന്നാണ് സമീറയുടെ പക്ഷം.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ചിലപ്പോഴൊക്കെ തൻറെ അക്കൗണ്ടിൽ ആരാധകരുമായി താരം സംവദിക്കാറുണ്ട്. ഇപ്പോഴിതാ തൻറെ പുതിയ ഫിറ്റ്നസ് വിശേഷം പങ്കു വച്ചിരിക്കുകയാണ് താരം. താൻ പിന്തുടർന്ന പ്രത്യേകതരം ഫാസ്റ്റിങ്ങിനെ കുറിച്ചാണ് താരം സംസാരിച്ചത്.
ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ആണ് സമീറ ഇപ്പോൾ പിന്തുടരുന്നത്. വെറും ഒരാഴ്ച കൊണ്ട് ഒരു കിലോയിലധികം കുറച്ചിരിക്കുകയാണ് താരം. 91 കിലോയിൻ മേൽ ഭാരമുണ്ടായിരുന്ന സമീറയ്ക്ക് ഇപ്പോൾ തൊണ്ണൂറിൽ താഴെയാണ് ഭാരം. ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയിൽ തന്നെ പുതിയ ഫിറ്റ്നസ് രീതികൾ സമീറ വിവരിക്കുന്നുണ്ട്.
അച്ചടക്കത്തോടെ ഉള്ള ജീവിത ശൈലിയാണ് ആദ്യം വേണ്ടതെന്ന് സമീറ പറയുന്നു. അതി രാവിലെ കൃത്യമായി ഒരു മണിക്കൂറോളം വ്യായാമം ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിക്കാറില്ല. പാലും പഞ്ചസാരയും കഴിയും വിധം ഒഴിവാക്കി. രാവിലെ 11 മണിക്കും പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിക്കും അതിനു ശേഷം വൈകുന്നേരം 6 മണിക്കും ആണ് സമീറയുടെ ഭക്ഷണസമയം. അച്ചടക്കത്തോടെ ഈ രീതി തന്നെ മനസ്സിനും ശരീരത്തിനും ഒരു പോലെ ഊർജ്ജം സമ്മാനിക്കുന്നു എന്നും താരം പറയുന്നു.