മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായിക സാമന്ത ആയിരുന്നു എന്തുകൊണ്ടാണ്. വിജയ്, സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി തമിഴ് ചിത്രങ്ങളിൽ സാമന്ത ആയിരുന്നു നായിക.
ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായ ചേസവ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിൻ്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. എന്നാൽ രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന സിനിമയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിലൂടെ തന്നെയാണ് മലയാളികൾക്കിടയിലും സാമന്ത പ്രസിദ്ധ ആകുന്നത്.
ഇപ്പോൾ ഒരു അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് താരം. താരം ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ആണ് ഫാമിലിമാൻ. ആമസോണിൽ സംപ്രേഷണം ചെയ്യുന്ന വെബ് സീരീസ് ആണ് ഇത്. ഇതുവരെ ഒരു സീസണാണ് കഴിഞ്ഞിട്ടുള്ളത്. രണ്ടാമത്തെ സീസണിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്. രണ്ടാം സീസൺ അധികം വൈകാതെ തന്നെ റിലീസ്.
രണ്ടാം സീസൺ പ്രമോഷൻ ഭാഗമായി ട്വിറ്റർ ഫാമിലിമാന് ട്വിറ്റർ ഇമോജി അനുവദിച്ചിരിക്കുകയാണ്. ഇതിൽ ആണ് സാമന്തയും ഉൾപ്പെട്ടിരിക്കുന്നത്. മനോജ് വാജ്പേയിയും ഉണ്ട് ഇമോജിയിൽ. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നടി കൂടിയാണ് സംബന്ധം. മുൻപ് വിജയ് നായകനായ മെർസൽ, ബിഗിൽ, മാസ്റ്റർ എന്നീ ചിത്രങ്ങൾക്കും ഇതുപോലെ ട്വിറ്റർ ഇമോജി അനുവദിച്ചിരുന്നു.