കുറച്ചു മുൻപാണ് സാമന്തയും നാഗചൈതന്യയും വേർപിരിയുകയാണെന്ന് എന്ന തീരുമാനം പുറത്തുവിട്ടത്. ആരാധകർ ഏറെ നിരാശയോടെയാണ് ഈ വാർത്ത ശ്രവിച്ചത്. പിന്നീട് നിരവധി വാർത്തകൾ ഇതിനെ സംബന്ധിച്ച് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുതിയൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അക്കിനേനി കുടുംബം വിവാഹത്തിന് നൽകിയ പുടവ സാമന്ത തിരികെ നൽകി എന്നതാണ് വാർത്ത. ഇതുവരെ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നാഗചൈതന്യ ഓർമ്മകൾ ഒന്നും വേണ്ട എന്ന തീരുമാനത്തിലാണ് താരം ഇങ്ങനെ ചെയ്തത് എന്ന് ചില റിപ്പോർട്ടുകൾ വേറെ വരുന്നുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം.
സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ശാകുന്തളം. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത് എന്നാണ് അറിയുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. കിടിലൻ മേക്കോവർ തന്നെയാണ് താരം നടത്തിയിട്ടുള്ളത്. ഈ പോസ്റ്റ് കാണുമ്പോൾ ഇത് വ്യക്തമാവും. ദുഷ്യന്തൻ ആയി ചിത്രത്തിലെത്തുന്നത് ദേവ് മോഹൻ ആണ്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ഇദ്ദേഹം. അഞ്ചു ഭാഷകളിൽ ചിത്രം പുറത്തിറങ്ങുന്നുണ്ട്. തെലുങ്കിലും പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ആണ് അവ. ചിത്രത്തിൽ അല്ലു അർജുൻ മകൾ അല്ലു അർഹയും അഭിനയിക്കുന്നുണ്ട്. ഗുണശേഖരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രുദ്രമാദേവി ക്ക് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
നീലിമ ഗുണ, ദിൽ രാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാളിദാസൻറെ ഇതിഹാസകാവ്യം വീണ്ടും അങ്ങനെ സിനിമ ആവുകയാണ്. ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. പല ചിത്രങ്ങളും സാമന്ത നായികയായി പുറത്തിറങ്ങാൻ ഉണ്ട്. പുഷ്പ എന്ന ചിത്രത്തിൽ താരം ചെയ്ത ഡാൻസ് നമ്പർ നമ്പർ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.