മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇരുവരും വേർപിരിയാൻ പോവുകയാണ് എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതിനെല്ലാം വിരാമം വന്നിരിക്കുകയാണ്.
ഇരുവരും പിരിയാൻ പോവുകയാണ് എന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇവർ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്. ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ടാണ് ഇപ്പോൾ ഈ വാർത്ത വന്നിരിക്കുന്നത്. തെന്നിന്ത്യയിലെ സൂപ്പർ ദമ്പതിമാർ ആയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും വേർപിരിയാൻ പോകുന്ന വാർത്ത ഇപ്പോഴും മലയാളികൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത.
“പ്രിയപ്പെട്ടവർക്ക്, ഒരുപാട് നാളത്തെ ആലോചനക്ക് ശേഷം ഞാനും നാഗചൈതന്യയും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങൾ ഞങ്ങളുടേതായ വഴിയെ പോകാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ പത്ത് വർഷക്കാലമായി വളരെ മികച്ച ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അത് ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ബന്ധം വളർത്തിയിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളുടെ ആരാധകരോടും മാധ്യമങ്ങളോടും ഒരു കാര്യം മാത്രം അപേക്ഷിക്കുന്നു. ദയവായി ഞങ്ങൾക്ക് വേണ്ട പ്രൈവസി തന്നു ഞങ്ങളെ സപ്പോർട്ട് ചെയ്യുക” – സാമന്തയും നാഗചൈതന്യയും സംയുക്തമായി ഇറക്കിയ കുറിപ്പ് ഇങ്ങനെ ആയിരുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നത്. അതിനും എത്രയോ മുൻപ് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. സാമന്തയുടെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകൻ നാഗചൈതന്യ ആയിരുന്നു. വിണൈ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് ആയിരുന്നു ഇത്. പിന്നീട് അധികം വൈകാതെ തന്നെ താരം തെന്നിന്ത്യയിലെ മികച്ച താരങ്ങളിൽ ഒരാളായി മാറി. ഇപ്പോൾ ഈ വാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.