World

കരളിനും കൈഞരമ്പിനും ഗുരുതര പരുക്ക്; അക്രമിയുടെ കുത്തേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍

അക്രമിയുടെ കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഗുരുതരാവസ്ഥയില്‍. കഴുത്തിലും വയറിലുമാണ് സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത്. കരളിനും കൈഞരമ്പിനും ഗുരുതര പരുക്കുണ്ട്. നിലവില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം കഴിയുന്നത്.

- Advertisement -

യു.എസ് സമയം വെള്ളിയാഴ്ച രാവിലെയാണ് റുഷ്ദിക്ക് നേരെ ആക്രമണം നടന്നത്. ന്യൂയോര്‍ക്കിലെ ഷുറ്റോക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിന് മുന്‍പ് അവതാരകന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടെ അക്രമി സ്റ്റേജിലേക്ക് കുതിച്ചെത്തി നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ഹാദി മതാര്‍ എന്നു പേരുള്ള 24കാരനാണ് അക്രമി. ഇയാളെ സ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ആറോ എട്ടോ തവണ റുഷ്ദിക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ സ്റ്റേസി ഷോള്‍സര്‍ അസോഷ്യേറ്റഡ് പ്രസിനോട് വെളിപ്പെടുത്തിയത്. ആര്‍ക്കും എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്ത സ്ഥിതിയായിരുന്നു. കുത്തേറ്റു വീണതിനു പിന്നാലെ പത്തോളം പേരാണ് സ്റ്റേജിലേക്ക് ഇരച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദ് സാത്താനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980കളുടെ അവസാനത്തില്‍ റുഷ്ദിക്കു വധഭീഷണിയുണ്ടായിരുന്നു. റുഷ്ദിയെ കൊല്ലുന്നവര്‍ക്ക് 1989ല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൂന്നു മില്യന്‍ യു.എസ് ഡോളറാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.

Rathi VK

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

8 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

9 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

9 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

12 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

12 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

12 hours ago