Social Media

മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല; സങ്കടം പങ്കിട്ട് അഭയ ഹിരണ്‍മയി

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക. ഇപ്പോള്‍ ഒരു ദുഃഖകരമായ വാര്‍ത്തയാണ് അഭയ പങ്കുവെച്ചത്. തന്റെ പുരുഷു എന്ന നായക്കുട്ടിയെ നഷ്ടമായതിന്റെ സങ്കടമാണ് അഭയ പങ്കുവെച്ചത്. പുരുഷുവിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഈ ദുഃഖ വാര്‍ത്ത താരം അറിയിച്ചത്.

- Advertisement -

മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ലെന്നും, ഈ വേദന എനിക്ക് സഹിക്കാനാവില്ല, തനിച്ചാക്കരുത്, നീയെപ്പോഴും എന്റേതാണെന്നും അഭയ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്‌ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും അഭയ പറയുന്നു.

ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.

 

 

Anusha

Recent Posts

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

21 mins ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

29 mins ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

54 mins ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

1 hour ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

2 hours ago

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

2 hours ago