പ്രായഭേതമന്യേ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടൻ സലീം കുമാർ.ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. പഞ്ചായത്ത് ജെട്ടി എന്ന സിനിമയുടെ പൂജയ്ക്ക് സലിംകുമാർ കൊച്ചിയിൽ എത്തിയതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.സലിംകുമാറിന്റെ വീഡിയോ വൈറലായതോടെ വല്ലാതെ ക്ഷീണിച്ച് പോയല്ലോ താരം എന്ന ആശങ്കയാണ് ആരാധകർ.കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ആരോഗ്യവാനായി ചിരിതൂകി ടെലിവിഷൻ ഷോകളിൽ എല്ലാം സലിംകുമാർ പങ്കെടുത്തിരുന്നു. അത് കണ്ടത് കൊണ്ട് തന്നെയാണ് താരത്തിന്റെ ആരോഗ്യത്തിന് പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന ആശങ്ക ആരാധകർക്കുണ്ടായത്. ആൾക്ക് തീരെ വയ്യല്ലോ എന്ത് പറ്റി?, വിഷമമുണ്ട് സലിം കുമാറിനെ ഇങ്ങനെ കാണുന്നതിൽ… ഇതിഹാസങ്ങൾക്ക് പ്രായമാകുന്നു, മലയാള സിനിമയ്ക്കും വയസായി തുടങ്ങി, ഒരു കാലത്ത് നമ്മെ ചിരിപ്പിച്ച കലാകാരൻ.. ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു എന്നൊക്കെ കമന്റുണ്ട്.
മറ്റൊന്ന്,അവശതയ്ക്ക് പിന്നിലെ കാരണം പൂജ ചടങ്ങിൽ വെച്ച് സലിംകുമാർ വെളിപ്പെടുത്തിയിരുന്നു. കാൽ വയ്യെങ്കിലും ചടങ്ങിന് വന്നത് മറിമായം ടീമിനോടുള്ള ആരാധന കാരണമാണെന്നാണ് സലിംകുമാർ പറഞ്ഞത്. ‘ഒരു സ്റ്റെപ്പ് കണ്ടില്ല. അതുകൊണ്ട് കാലിന് പരിക്കേറ്റു. മാത്രമല്ല പരിക്ക് ശരിയാവാത്തതിനാൽ രണ്ട് മൂന്ന് പ്രാവശ്യം വീണു. നടക്കാൻ പേടിയാണ്. വയസ് 54 ആയി ഇനി പഴയതുപോലെ നടക്കാനാവില്ലെന്ന് മനസ് പറയുന്നുണ്ട്.’ ‘എന്നിട്ടും പൂജയ്ക്ക് വന്നത് മറിമായം ടീമിനോടുള്ള ആരാധനകൊണ്ടാണ്. മറിമായം ഓരോ എപ്പിസോഡും ഞാൻ കാണാറുണ്ട്. കണ്ട് കഴിഞ്ഞ് അതിലെ താരങ്ങളെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. ഇനി ഞാൻ എപ്പിസോഡുകൾ കാണാൻ ബാക്കിയില്ലെന്നും’, സലിംകുമാർ പറഞ്ഞു. പല എപ്പിസോഡുകളും കണ്ട് തന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും സലിംകുമാർ തന്നെ പറയുന്നുണ്ട്.