നവംബർ 12ന് റിലീസായ നിവിൻപോളിയും ഗ്രേസ് ആൻറണിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച കനകം കാമിനി കലഹം എന്ന സിനിമ വളരെ ജനപ്രീതി നൽകി മുന്നേറുകയാണ്. തൻറെ ആദ്യ ചിത്രത്തിന് തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
ഏകദേശം 40 ദിവസങ്ങൾ കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയിലെ കേന്ദ്രകഥാപാത്രമായ നിവിൻ പോളി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള എന്റർടെയ്ൻമെന്റ് രൂപത്തിൽ ചിത്രീകരിച്ചിട്ടുള്ള സിനിമ വളരെ ഇന്ട്രെസ്റ്റിംഗ് ആണെന്ന് പറഞ്ഞു കൊണ്ട് തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിലെ മറ്റൊരു നടനും ഡയറക്ടറും കൂടിയായ സാജിദ് യഹിയ. വളരെ മികച്ച പെർഫോമൻസ്കളും ഭയങ്കര രസമുള്ള സിനിമയുമാണ് കനകം
കാമിനി കലഹം എന്ന് സാജിദ് പറഞ്ഞു. നിവിൻ പോളി ഗ്രേസ് ആൻറണി എന്നിവർക്ക് പുറമേ ജാഫർ ഇടുക്കി,വിൻസി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. താൻ വളരെയധികം ചിരിച്ചു എന്നും എൻജോയ് ചെയ്തു എന്നും എല്ലാവരും സിനിമ കാണണം എന്നും സാജിദ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഇതുവരെ കണ്ടു പരിചയം ഇല്ലാത്ത രീതിയിലാണ് ഈ സിനിമ എടുത്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലുള്ള ഒരു സിനിമയും വ്യത്യസ്തമായ രീതിയിൽ എടുത്തിരിക്കുന്ന ഒരു സിനിമയും ആണിത് എന്ന് സാജിദ് പറയുന്നു. ഇനിയും ഇതുപോലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാകണമെന്നും സാജിദ് യഹിയ തന്റെ വീഡിയോയിൽ പറഞ്ഞു.
സംവിധാനത്തിന് പുറമേ ചിത്രത്തിൻറെ തിരക്കഥയും രതീഷ് തന്നെയാണ്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്ത് ചിത്രത്തിൻറെ കലാസംവിധാനം അനീഷ് നാടോടി നിർവഹിച്ചു. ഒരു നാടകം ആരംഭിക്കുന്ന രീതിയിൽ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അതുപോലെ തന്നെയാണ്. ഹോട്ട്സ്റ്റാർ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.