Film News

ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്, ദുൽഖറിനെ കുറിച്ച് മോശം കമന്റ്‌; കിടിലൻ മറുപടി നൽകി സൈജു കുറുപ്പ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

- Advertisement -

മലയാള സിനിമയിലെ നിരവധി താരങ്ങളായിരുന്നു പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ ഷൈജു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

എന്നാല്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ സൈജു കുറിപ്പിന്റെ ഒരു ആരാധകന്‍ കമന്റുമായി എത്തിയിരുന്നു.

സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്”എന്നായിരുന്നു കമന്റ്.

ഇതിന് സൈജു പറഞ്ഞ മറുപടി ആണ് ശ്രദ്ധ നേടുന്നത്. ബ്രോ, നിങ്ങള് പറയുന്നത് തെറ്റാണ്.ദുൽഖര് തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു സൈജുവിന്റെ പ്രതികരണം.

സഹോദരാ, നിങ്ങള്‍ പറയുന്നത് തെറ്റാണ്. ദുല്‍ഖര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാത്രമല്ല എന്നെ ആഴത്തില്‍ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രധാന വേഷത്തിലെത്തിയ ‘ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍’ എന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖറാണ്.

ഇങ്ങനെയുള്ള കമന്റുകള്‍ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും നിസ്വാര്‍ഥമായി ആളുകളെ സഹായിക്കുന്നു” എന്നാണ് സൈജുവിന്റെ മറുപടി.

അതേസമയം കിങ് ഓഫ് കൊത്ത ആണ് ദുൽഖർ നായകനാകുന്ന പുതിയ ചിത്രം.മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില് മാസ് ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

Abin Sunny

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

5 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

7 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

8 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

9 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

9 hours ago