Film News

സായ് പല്ലവിയോട് വലിയ ഇഷ്ടമാണ്, കുറേക്കാലമായി പ്രണയമാണ്; വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് സായ് പല്ലവി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരത്തിന് തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട്. ഇപ്പോഴിത സായി പല്ലവിയോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഗുല്ഷാന്‍.

- Advertisement -

സായ് പല്ലവിയോട് വലിയ ഇഷ്ടമാണ്. കുറേക്കാലമായി പ്രണയമാണ് എന്നാണ് നടന്‍ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

സായ് പല്ലവിയോട് വലിയ ഇഷ്ടമാണ്. കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാന്‍ എനിക്ക് ധൈര്യമില്ല.

അവളോട് എനിക്ക് ഇഷ്ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാന്‍ ചിലപ്പോള്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും നടന്‍ പറയുന്നു. അവര്‍ മികച്ച ഡാന്‍സര് ആണ്. പ്രതിഭയുള്ള നടിയാണ്.

അവര്‍ക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാന്‍, ബാക്കി എനിക്ക് അറിയില്ല എന്നും ഗുല്ഷാന്‍ പറയുന്നു. നടന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അതേസമയം ‘ഗാര്‍ഗി’ എന്ന ചിത്രമാണ് സായ്യുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഗൗതം രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹരിഹരന്‍ രാജുവിനൊപ്പം ഗൗതം രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.

‘ഗാര്‍ഗി’യുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്തയായിരുന്നു. കാളി വെങ്കട്, ആര്‍ എസ് ശിവാജി, കവിതാലയ കൃഷ്ണന്‍, ശരവണന്‍, സുധ, പ്രതാപ്, രാജലക്ഷ്മി, ലിവിംഗ്സ്റ്റണ്‍, കലേഷ് രാമാനന്ദ്, ജയപ്രകാശ്, റെജിന്‍ റോസ് ബിഗില്‍ ശിവ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു.

 

Abin Sunny

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

8 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

9 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

9 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

9 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

10 hours ago