തെലുങ്ക് യുവതാരം സായ് ധരം തേജ് ബൈക്ക് അപകടത്തിൽ പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹൈദരാബാദിൽ വച്ചായിരുന്നു അപകടം സംഭവിക്കുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവനാണ് താരം. ഉടനെതന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ചികിത്സയിലാണ് താരം. ഗുരുതരാവസ്ഥയിലാണ് താരം എന്നായിരുന്നു ആദ്യ മെഡിക്കൽ റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ബോധരഹിതനായ അവസ്ഥയിലായിരുന്നു താരം. ഏകദേശം എട്ടര മണിക്ക് ആണ് അപകടം സംഭവിക്കുന്നത്. ഉടനെതന്നെ താരത്തെ ആശുപത്രിയിലെത്തിച്ചു. ഹൈദരാബാദിലെ മെഡികവർ ആശുപത്രിയിലായിരുന്നു എത്തിച്ചത്. അപകടം സംഭവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ദൃശ്യമാധ്യമങ്ങളിലും ഇന്നലെ മുതൽ ആവർത്തിച്ച് കാണിച്ചു കൊണ്ടിരിക്കുകയാണ്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി, ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാൺ, സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് എന്നിവ ഉടൻ സ്ഥലത്തെത്തി.
CCTV Footage: Sai Dharam Tej bike accident visuals#SaiDharamTej pic.twitter.com/bVYfV50v7v
— Gulte (@GulteOfficial) September 11, 2021
പവൻ കല്യാൺ ആയിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്. ബോധമില്ലാത്ത അവസ്ഥയിൽ ആണ് താരം അപ്പോൾ ഉണ്ടായിരുന്നത് എന്നാണ് പവൻ കല്യാൺ പറഞ്ഞത്. പിന്നീട് താരത്തെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലേക്ക് മാറ്റി. രാത്രി 10:15 ന് ആയിരുന്നു ഇവർ ഔദ്യോഗികമായി പത്രക്കുറിപ്പ് പുറത്തിറക്കിയത്. “താരത്തിന് ഇപ്പോൾ പ്രശ്നമൊന്നുമില്ല. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്” – പത്രക്കുറിപ്പിൽ പറയുന്നു.
Thank you GHMC for cleaning Sand on Road today pic.twitter.com/q5NHw34hrC
— SKN (Sreenivasa Kumar) (@SKNonline) September 11, 2021
അപകടം നടക്കുന്ന സമയത്ത് താരം ഹെൽമറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് വലിയ അപകടം ഒഴിവായി എന്നാണ് പോലീസ് പറയുന്നത്. ഇതിനു പുറമേ താരം മദ്യപിച്ചു കൊണ്ടാണ് വണ്ടിയോടിച്ചത് എന്ന ആരോപണങ്ങളെല്ലാം പോലീസ് തള്ളിക്കളയുകയാണ്. താരം മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ എവിടെയും പറയുന്നില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണ് പോലീസ്. റോഡിൽ പൊടിയും മണ്ണും ഉണ്ടായിരുന്നതാണ് അപകട കാരണമെന്നും പറയപ്പെടുന്നു. ഇതിനെ തുടർന്ന് കോർപ്പറേഷൻ അധികൃതർ രാവിലെതന്നെ റോഡിലെ പൊടിയും മണ്ണും മാറ്റുകയും ചെയ്തു.