ബിഗ്ബോസിലെ ശക്തനായ ഒരു മത്സരാർഥി അനു സീക്രട്ട് ഏജന്റ്ആയ സായ് കൃഷ്ണ.ഇപ്പോഴിതാ താരം തന്റെ ജീവിത കഥ വെളിപ്പെടുത്തുകയാണ്. തന്റെ ബാല്യകാലവും ശാരീരിക പ്രകൃതിയുടെ പേരിൽ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളും വിവാഹവും ഒക്കെ സായ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുൻപിലായി പറയുന്നുണ്ട്. വളരെ കാഷ്വൽ ആയിട്ടാണ് സായ് കൃഷ്ണ തന്റെ ജീവിതത്തിലെ അനുഭവങ്ങൾ വിവരിച്ചത്.’ഞാൻ സായ് കൃഷ്ണ, മലപ്പുറത്താണ് വീട്. അച്ഛൻ, അമ്മ, അനിയത്തി, അമ്മമ്മ, മാമൻ, മുത്തശ്ശൻ അങ്ങനെ എല്ലാരുമുള്ള വലിയൊരു സെറ്റപ്പിലാണ് ജീവിതം തുടങ്ങുന്നത്. ഒരു അഞ്ചാംക്ലാസ് ആറാം ക്ലാസ് വരെയൊക്കെ ഒരു നോർമൽ പാമ്പേർഡ് കിഡ് ആയിരുന്നു. എല്ലാരും ഭക്ഷണം വാരിത്തരും, പണ്ട് മുതലേ വീട്ടിൽ വയറ് നിറച്ച് കുത്തിനിറച്ച് ഫീഡ് ചെയ്ത് വളർത്തി കൊണ്ട് വന്നിരുന്നതാണ്’ സായ് പറയുന്നു.
‘എങ്ങനെ ഏകദേശം ഒരു ആറാം ക്ലാസ്, ഏഴാം ക്ലാസ് എത്തിയപ്പോഴേക്ക് തന്നെ നൂറ് കിലോ കഴിഞ്ഞിരുന്നു. ഒരു രക്ഷയില്ല, കടയിൽ ചെന്ന് ഒരു അണ്ടർവെയർ വാങ്ങാൻ പോലും പറ്റാത്ത സ്ഥിതി ആയിരുന്നു. കടയിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ കാലിയാക്കലായിരുന്നു. അന്നൊന്നും പിന്നെ ബോഡി ഷെമിംഗ് എന്താണെന്ന് അറിയില്ലലോ’ താരം പറഞ്ഞു.
‘ജീവിതം സുഖമായിരുന്നു. പക്ഷേ എനിക്ക് എന്തോ അത്ര മാനസികമായി സുഖം തോന്നിയിരുന്നില്ല. എനിക്ക് പണ്ട് മുതലേ ഇതെന്താടാ ഇങ്ങനെ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. 118 കിലോ ആയിരുന്നു അവസാനം സ്കെയിലിൽ അളന്നപ്പോൾ. പിന്നെ 40 കിലോ ആയി. ബെംഗളൂരുവിൽ ആയിരുന്നു പിന്നീടുള്ള ജീവിതം’ സായ് കൃഷ്ണ പറഞ്ഞു.’ബെംഗളൂരു ആവുമ്പോൾ എനിക്കറിയാം എന്തെങ്കിലും തക്കിട തരികിട കാട്ടി കോളേജ് ഒക്കെ പാസായി പോരാമെന്ന്. അവിടെ കൊറേ കൊല്ലം ക്രിക്കറ്റ് കളിച്ചു നടന്നു. സ്നേഹ പിന്നെ അവിടെ ജോലിക്ക് വന്നു. ഞങ്ങൾ അവിടെ ലിവിംഗ് ടു ഗെദർ ആയിരുന്നു.’ സായ് പറയുന്നു. ഇതൊക്കെ കേട്ട് മാറ്റ് മത്സരാർത്ഥികൾ ചിരിയോടെ ഇരിക്കുകയായിരുന്നു.