മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം എത്തുന്നത്. എങ്കിലും സീരിയൽ മേഖലയിലൂടെ ആണ് താരത്തെ മലയാളികൾക്ക് കൂടുതൽ പരിചയം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സാധിക ആയിരുന്നു. ഇതിനു പുറമേ നിരവധി സിനിമകളിലും ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ സാധിക അവതരിപ്പിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അതീവ ഗ്ലാമറസായിട്ടാണ് പല ചിത്രങ്ങളിലുംതാരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾക്ക് താഴെ അശ്ലീല കമൻറുകൾ ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. ഇവർക്കെല്ലാം തന്നെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകാറുണ്ട്. ഇപ്പോൾ ഇവർക്കെല്ലാം ആയി ഒരു മുന്നറിയിപ്പുമായി നൽകിയിരിക്കുകയാണ് താരം.
തൻറെ പേരും ഫോട്ടോയും ഉപയോഗിച്ച് ധാരാളം വ്യാജ പ്രൊഫൈലുകൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഉണ്ട്. ഇതെല്ലാം തേടിപ്പിടിച്ച് പൂട്ടിക്കുക എന്ന് തനിക്ക് എളുപ്പമുള്ള കാര്യമല്ല. ഇതിനെതിരെ സൈബർസെല്ലിൽ പരാതി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രൊഫൈലുകൾ വിശ്വസിച്ച് നിങ്ങൾ നടത്തുന്ന മണ്ടത്തരങ്ങളിൽ ഒരുതരത്തിലും താൻ ഉത്തരവാദി ആയിരിക്കില്ല എന്നാണ് സാധിക അറിയിച്ചത്. രഹസ്യമായി വീഡിയോ കോൾ ചെയ്യാം, ചാറ്റ് ചെയ്യാം, സിനിമയിൽ അവസരം നൽകാം എന്നൊക്കെ പറഞ്ഞു പണം തട്ടുന്ന ആളുകൾ ഈ പ്രൊഫൈലുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾ എന്തെങ്കിലും കാരണവശാൽ ഇവിടെ പോയി ചാടുകയാണെങ്കിൽ അതിൽ തനിക്ക് ഒരു പങ്കും ഉണ്ടാവില്ല എന്നും ആണ് സാധിക നൽകുന്ന മുന്നറിയിപ്പ്.
പല ഡേറ്റിംഗ് അപ്ലിക്കേഷനുകളും ഇത്തരത്തിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. അവർ പറയുന്ന ന്യായീകരണം ഇതാണ് പെൺകുട്ടികളുടെ ചിത്രം കണ്ടാൽ മാത്രമേ ഫോളോവേഴ്സ് ഉണ്ടാവുകയുള്ളൂ എന്ന്. ഇത്തരത്തിലുള്ള ആളുകൾക്ക് വീട്ടിൽ അമ്മമാരും പെങ്ങന്മാരും ഇല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം എന്ന് പറയുന്ന സാധനം ഇല്ലെ? – സാധിക വേണുഗോപാൽ ചോദിക്കുന്നു. നിരവധി ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനുകളാണ് ഇത്തരത്തിൽ പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത്. ഇൻസ്റ്റഗ്രാം പോലുള്ള മാധ്യമങ്ങളിൽ നിന്നും ആണ് ഇത്തരത്തിലുള്ള ഫോട്ടോ ഇവർ എടുക്കുന്നത്. പലതും പെൺകുട്ടികളുടെ അറിവും സമ്മതവും ഇല്ലാതെ ആണ്.