മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഈ വർഷം ഓഗസ്റ്റ് 14-ന് ആണ് പരമ്പര ആരംഭിച്ചത്. അശ്വതി ശ്രീകാന്ത് ആണ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബിറ്റ ജോർജ് ആണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താരം അമേരിക്കയിലേക്ക് മടങ്ങിപ്പോയത്. അവിടെനിന്നും മകൾക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇനി സീരിയലിലേക്ക് മടങ്ങി വരുമോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. എന്നാൽ മറ്റൊരു വ്യക്തിയുടെ വിമർശന കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് താരം കനത്ത മറുപടി നൽകിയതോടെ കൂടുതൽ വൈറൽ ആയി മാറുകയും ചെയ്തു. “ചെറിയ കുട്ടികളുമൊത്ത് ഫോട്ടോ എടുക്കുമ്പോൾ നിങ്ങളുടെ പ്രായം തെളിഞ്ഞുകാണാം” എന്നായിരുന്നു താരം കുറിച്ചത്. ഇതിന് ആയിരുന്നു കലക്കൻ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത്.
“എൻറെ മകളുടെ അടുത്ത് ഇരുന്നു കൊണ്ട് എനിക്ക് അഭിമാനത്തോടെ എൻറെ പ്രായം പറയാൻ സാധിക്കും. നിങ്ങൾക്ക് അതിന് സാധിക്കുമോ? വളിപ്പ് അടിക്കുമ്പോൾ കുറച്ചുകൂടി സ്റ്റാൻഡേർഡ് ഉണ്ടാകണം” – ഇതായിരുന്നു നടിയുടെ മറുപടി. നിമിഷനേരം കൊണ്ട് തന്നെ നടിയുടെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ചക്കപ്പഴം എന്ന പരമ്പരയിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യം ധാരാളമാളുകൾ ആണ് ചോദിക്കുന്നത്. ഇതിനും താരം മറുപടി നൽകുന്നുണ്ട്. ഒരു മാസത്തിനു ശേഷം തിരികെ എത്തും എന്നാണ് താരം നൽകിയ മറുപടി. പണ്ട് അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ബ്രേക്ക് വേണം എന്ന് തോന്നിയപ്പോൾ ആണ് താരം നാട്ടിലേക്ക് എത്തിയത് എന്നാണ് പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചെറുപ്പത്തിൽ ക്ലാസിക്കൽ മ്യൂസിക് ഡാൻസുമെല്ലാം പഠിച്ചിരുന്നു. അഭിനയിക്കാനുള്ള ആഗ്രഹം കാരണമാണ് മിനിസ്ക്രീനിൽ എത്തിയത് എന്നും നടി പറയുന്നു.