മലയാളികൾക്ക് ഇഷ്ടപ്പെട്ട ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ചക്കപ്പഴം. അശ്വതി ശ്രീകാന്ത് ആണ് പരിപാടിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അശ്വതിയുടെ അമ്മായിഅമ്മ ആയി എത്തിയ താരമായിരുന്നു സബിത. മലയാളികൾക്ക് അതുവരെ പരിചയമില്ലാത്ത ഒരു താരമായിരുന്നു ഇവർ. ഇത്രയും സൗന്ദര്യമുള്ള അമ്മായിഅമ്മയോ? എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം ചോദിച്ചത്. ഇപ്പോൾ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് താരം.
“ഒരു ബ്രേക്ക് വേണം എന്ന് തോന്നിയപ്പോൾ ആയിരുന്നു അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. 20 വർഷമായി ഞാൻ അമേരിക്കയിൽ തന്നെ ആയിരുന്നു. വിവാഹശേഷം ആയിരുന്നു അങ്ങോട്ടേക്ക് മാറിയത്. ഇപ്പോൾ ഞാൻ അമേരിക്കൻ സിറ്റിസൺ ആണ്. അവിടെ ചെറിയ കുടിൽ മുതൽ വലിയ ബംഗ്ലാവിൽ വരെ താമസിച്ചിട്ടുണ്ട്. പത്തു വർഷങ്ങൾക്കു മുൻപായിരുന്നു വിവാഹമോചനം കഴിഞ്ഞത്. തുടർന്നായിരുന്നു നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്” – സബിത പറയുന്നു.
“ചെറുപ്പത്തിൽ കുറച്ച് ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ടായിരുന്നു. അന്ന് അഭിനയിക്കാനും കുറച്ചു മോഹമുണ്ടായിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആയിരുന്നു ഇത്തരത്തിൽ ഒരു അവസരം കൈവന്നത്. ഒരു കൈ നോക്കാം എന്നു ഞാനും കരുതി, പ്രേക്ഷകർക്ക് അത് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം” – താരം പ്രതികരിക്കുന്നു.
“രണ്ടു മക്കളായിരുന്നു. മൂത്ത മകന് ജനനസമയത്തെ ചില പ്രശ്നങ്ങൾ കാരണം ഭിന്നശേഷിക്കാരൻ ആയി മാറി. എന്നാൽ അവനു ദൈവം അധികം ആയുസ്സ് നൽകിയില്ല. പിന്നെ ഒരു മകൾ കൂടി ഉണ്ടായി. അവളിപ്പോൾ കൂടെയുണ്ട്. അങ്ങനെ ജീവിതത്തിലെ എല്ലാവിധ സന്തോഷങ്ങളും ദുഃഖങ്ങളും ഞാൻ അനുഭവിച്ചിട്ടുണ്ട്” – താരം വികാരനിർഭരമായി പറയുന്നു.