ദിവസങ്ങൾക്കു മുൻപാണ് നയൻതാര വിഘ്നേഷ് ദമ്പതികൾ വിവാഹിതരായത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു ഇവരുടേത്. മഹാബലിപുരത്ത് ഒരു പ്രമുഖ റിസോർട്ടിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അവളും മറ്റുചിലരും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നും നിരവധി സൂപ്പർതാരങ്ങൾ ചടങ്ങിൽ പങ്കെടുക്കുവാൻ ആയി എത്തി. ബോളിവുഡിൽ നിന്ന് നടൻ ഷാരൂഖ് ഖാൻറെ സാന്നിധ്യം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം കരിയറിൽ ചില സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ നയൻതാര തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. വിവാഹ ജീവിതം ആസ്വദിക്കാൻ താരം ചെറിയ ഒരു ഇടവേള എടുത്തേക്കും എന്നും സൂചനകളുണ്ട്.
ഇതിനു ശേഷം സ്വന്തം പ്രൊഡക്ഷൻ ഹൗസ് സിനിമകളുടെ നിർമാണത്തിൽ ശ്രദ്ധ കൊടുക്കാനാണ് നയൻതാരയുടെ തീരുമാനം. സ്വകാര്യ രംഗങ്ങളിൽ ഇനി അഭിനയിക്കേണ്ട എന്ന് താരം തീരുമാനിച്ചത് ആയിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇതിനൊന്നും ഔദ്യോഗികമായ സ്ഥിതീകരണങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര.
ഒരു ചിത്രത്തിന് ഏതാണ്ട് അഞ്ച് കോടിയോളം രൂപയാണ് താരം പ്രതിഫലം പറ്റുന്നത്. ജയം രവി യോടൊപ്പം ഒരു സിനിമ താരം അഭിനയിക്കാൻ ഇരിക്കുന്നുണ്ട്. ഈ ചിത്രത്തിൽ ഏതാണ്ട് പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി കൈപ്പറ്റുക എന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ തമിഴിൽ ഒരു നായികയ്ക്കു ലഭിക്കുന്ന റെക്കോർഡ് തുക പ്രതിഫലം ആയിരിക്കും ഇത്.