ബോളിവുഡിലെ പ്രശസ്ത നടനാണ് ഫർഹാൻ അക്തർ. ഒരു നടൻ എന്നതിലുപരി സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവും എല്ലാമാണ് ഇദ്ദേഹം. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിൻ്റെയും ഹണി ഇറാനിയുടെയും മകനാണ് ഇദ്ദേഹം. സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഇദ്ദേഹം ബോളിവുഡിൽ തുടങ്ങുന്നത്.
പിന്നീട് സംവിധായകൻ ആയി മാറുകയും ചെയ്തു. സൂപ്പർഹിറ്റ് ചിത്രം ദിൽ ചാഹ്താ ഹേ ഫർഹാൻ ആണ് സംവിധാനം ചെയ്തത്. ഫർഹാൻറെ സഹോദരിയാണ് സോയ അക്തർ. തൂഫാൻ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്.ഒരു ബോക്സർ ആയിട്ടാണ് പറഞ്ഞാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അധുന ഭബാനിയേ ആണ് താരം ആദ്യമായി വിവാഹം ചെയ്തത്. രണ്ടു മക്കളാണ് ഈ ബന്ധത്തിൽ താരത്തിന് ഉള്ളത്. എന്നാൽ പിന്നീട് ഇവർ വിവാഹമോചിതരായി.
ഇതിനുശേഷമാണ് ഗായിക ഷിഭാനി ധണ്ടെക്കറുമായി ഫർഹാൻ പ്രണയത്തിലാകുന്നത്. ഈ കഴിഞ്ഞ ദിവസം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. പല താരങ്ങളും വിവാഹത്തിൽ അതിഥികളായി എത്തിയിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. ഇരുവരും നാലു വർഷമായി പ്രണയത്തിലാണ്.
എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചില ചിത്രങ്ങൾ ആണ്. ഗൗൺ ധരിച്ചാണ് ശിബാനി ചടങ്ങിൽ എത്തിയത്. താരത്തെ കാണാൻ ഗർഭിണിയെ പോലെ ഉണ്ട് എന്നാണ് കമൻറുകൾ. ഇതോടെ വിവാഹത്തിനുമുൻപ് താരം ഗർഭിണിയായി എന്ന് റിപ്പോർട്ടുകൾ പ്രചരിച്ചു. എന്നാൽ അതാണ് വസ്ത്രത്തിൻ്റെ സ്റ്റൈൽ എന്നാണ് മറ്റു ചിലർ പറയുന്നത്.