കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ അത്ര സജീവമല്ല സാമന്ത. ആരാധകരാകട്ടെ ഇത് വളരെ പെട്ടെന്ന് ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ പല അബ്യൂഹങ്ങളും ഉയരുന്നുമുണ്ട്. താരത്തിന്റെ വ്യക്തി ജീവിതത്തെ പറ്റിയുള്ള അബ്യൂഹങ്ങളും ഇതിലുണ്ട്.
ഇതിനിടയിൽ താരം അമേരിക്കയിലേക്ക് പോവുകയാണ് എന്നുള്ള അബ്യൂഹങ്ങളാണ് പുതിയതായി ഉയരുന്നത്. ഒരു ചികിത്സയ്ക്കു വേണ്ടിയാണ് ഇത് എന്നും പറയപ്പെടുന്നു. താരത്തിന്റെ ആരാധകരെ ഏറെ വേദനിപ്പിക്കുന്ന അബ്യൂഹമാണ് ഇത് എന്ന് പറയേണ്ടതില്ല. ചർമ്മവുമായി ബന്ധപ്പെട്ട താരത്തിന് എന്തോ ഒരു അസുഖമുണ്ട് എന്നാണ് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് താരത്തിന് ഈയിടെയായി അത്ര സുഖകരം തോന്നുന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. താരം അമേരിക്കയിലേക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പോകുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതിനിടയിൽ കൊടുത്ത ചില പുതിയ പ്രോജക്ടുകൾക്കുള്ള ഡേറ്റുകൾ താരം റദ്ദാക്കി എന്ന് റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നുണ്ട്. വിജയദേവനെ കൊണ്ട് നായകനായകുഷി എന്ന പടത്തിനുള്ള ഡേറ്റ് താരം പിൻവലിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ഇത് നടിയുടെ ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. അതേസമയം നടിയുടെ മാനേജർ ആവട്ടെ താരം സുഖമായിരിക്കുന്നു എന്നുള്ള നിലപാടിലാണ്. വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് സിനിമയിൽ നിന്നും താൽക്കാലികമായി നടി ഇടവേള എടുക്കുന്നത് എന്ന് ഇദ്ദേഹം വ്യക്തമാക്കി. അനാവശ്യമായ അഭിമുഖങ്ങളിൽ ഒന്നും വിശ്വസിക്കരുത് എന്നും ഇദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.