മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ നിസാം ബഷീർ ഒരുക്കിയ പുതിയ ചിത്രമാണ് റോഷക്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം ആയിരുന്നു നേടിയത്.
മലയാള സിനിമ ഇന്നേവരെ കാണാത്ത കഥപറച്ചിലുമായി എത്തിയ ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്.
ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ചു കൊണ്ടിരിക്കുകയാണ് ചിത്രം. ഇതിനിടയിൽ മോഹൻലാൽ ചിത്രം മോൺസ്റ്ററും നിവിൻ പോളി ചിത്രം പടവെട്ടും തിയേറ്ററുകളിൽ എത്തിയെങ്കിലും
തിയറ്റർ കൗണ്ട് നിലനിർത്തി വിജയകരമായി പ്രദർശനം തുടരുകയാണ് റോഷക്.
ചിത്രത്തിന്റെ കളക്ഷനിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
റോഷാക്ക് വിജയകരമായ ഇരുപതാം ദിവസത്തിലേക്ക് എത്തി നിൽക്കുന്ന സന്തോഷമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുളള പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.
നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന് മുകുന്ദന് ആണ്.മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്
അതേസമയം ചിത്രം ഇതുവരെ 50 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.