മലയാളം ബിഗ്ബോസ് സീസണ് ഫോറില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത് പോയിരിക്കുകയാണ്. ഇത്തവണ റോണ്സണ് ആണ് ഷോയില്‍ നിന്ന് ഔട്ടായത്. റോണ്സണ് പുറത്തു പോകുമെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പ്രത്യേകം അഭിപ്രായങ്ങളോ നിലപാടുകളോ ഒന്നുമില്ലാതെ ഇത്രയും ദിവസം തന്നെ റോണ്സണ് ബിഗ് ബോസ് വീട്ടില്‍ നിന്നത് തന്നെ അതിശയം. ഇപ്പോഴിതാ ഈ മത്സരാര്‍ത്ഥി പുറത്തായതിനെ കുറിച്ച് അഭിപ്രായം പറഞ്ഞു എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി.
പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര് ആയിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യന് അടിപൊളിയാ.. ബിഗ്ബോസ് ഹൗസില്‍ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നല്‍കാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നില്ക്കാന് പറ്റിയില്ലേ അതുതന്നെ വളരെ വലിയൊരു ഭാഗ്യം ആണ്.. എന്നാണ് അശ്വതി പഫറയുന്നു. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അശ്വതി കുറിക്കുന്നുണ്ട്. അതേസമയം, ഇനി ഒരാള്‍ കൂടെ പോകാനുണ്ട് അവിടെ നിന്നു… ആരാണെന്നു നിങ്ങള്‍ തന്നെ ഊഹിച്ചോളൂവെന്നും അശ്വതി പറയുന്നുണ്ട്. ഊഹങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയുമെത്തുന്നുണ്ട്. മിക്കവരും പറയുന്ന പേര് സൂരജിന്റേതാണ്. സൂരജ് ഈ ആഴ്ച നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ടിരുന്നു. ഇനി ആരൊക്കെയാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ബിഗ് ബോസ് സ്ഥിരമായി കാണുകയും, അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യാറുള്ള താരമാണ് അശ്വതി . നേരത്തെയും ബിഗ് ബോസിനെ കുറിച്ച് അശ്വതി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു.
എന്തായാലും ആരായിരിക്കും ഇത്തവണത്തെ വിന്നര്‍ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ ബിഗ് ബോസ് ആരാധകരും. ഇനി ഒരാള്‍ കൂടി പുറത്താവുന്നതോടെ അഞ്ച് പേര് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും.