ഇത്തവണത്തെ മലയാളം ബിഗ് ബോസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത സംഭവ വികാസങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്. മലയാളം ബിഗ് ബോസ് സീസണ് ഫോറില്‍ ഒന്നാംസ്ഥാനം നേടിയത് ദില്‍ഷയാണ്. രണ്ടാം സ്ഥാനം റിയാസിനും ലഭിച്ചു. ബിഗ് ബോസ് വീട്ടിലെ സൗഹൃദം എപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ജാസ്മിനും നിമിഷയും തമ്മിലുള്ള സൗഹൃദം, റോബിനും ദില്യും തമ്മിലുള്ള സൗഹൃദം ഇതിന് ഉദാഹരണമാണ്. അതുപോലെ റിയാസിന്റെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു റോണ്സണ്. ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം സ്വര്‍ണത്തിന്റെ ഒരു ബേസിലേറ്റും റിയാസിന് സമ്മാനിച്ചിരുന്നു റോണ്സണ്.
View this post on Instagram
ഇപ്പോള്‍ റിയാസിനെ കാണാന്‍ കേക്കുമായി എത്തിയിരിക്കുകയാണ് റോണ്സണ്. കേക്ക് മുറിച്ചു കഴിക്കുന്ന വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.എന്‍ ‘ഫ്രണ്ടപ്പോലെ യാറ് മച്ചാ..’ എന്ന പാട്ടാണ് താന്‍ പങ്കുവച്ച റീല്‍ വീഡിയോക്ക് റോണ്സണ് നല്‍കിയിരിക്കുന്നത്.
View this post on Instagram
ബിഗ് ബോസ് വീടിനകത്ത് ഏറെ ശ്രദ്ധേയമായ സൗഹൃദങ്ങളില്‍ ഒന്നായിരുന്നു റിയാസും റോണ്‍സണും തമ്മിലുള്ള സൗഹൃദം. ബിഗ് ബോസ് വീട്ടില്‍ എല്ലാവരും ഉറങ്ങി കിടക്കുമ്പോള്‍ കാപ്പി ഉണ്ടാക്കിയും മുട്ട മോഷ്ടിച്ച് ഓംലൈറ്റ് ഉണ്ടാക്കിയുമൊക്കെ കുസൃതികള്‍ ഒപ്പിച്ച റിയാസ്- റോണ്സണ് കോമ്പോ വലിയ ഹിറ്റായിരുന്നു. മറ്റ് ഷോകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു ഇരുവരം സമ്മാനിച്ചത്