ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രോഹിത് ഷെട്ടിക്ക് ചിത്രീകരണത്തിനിടയിൽ പരിക്കേറ്റു. സംവിധായകന്റെ വിരലുകൾക്ക് ആണ് പരിക്ക് ഏറ്റത്.
പരിക്കിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചെറിയ ശസ്ത്രക്രിയ നടത്തി.
ഇന്ത്യൻ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്.
ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് രോഹിത് ഷെട്ടിയുടെ വിരലുകൾക്ക് പരിക്കേറ്റത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം സീരീസിന്റെ ചിത്രീകരണം പുനരാരംഭിച്ചു.
പരിക്ക് കാര്യമാക്കാതെ ഷൂട്ടിംഗ് ആരംഭിച്ച രോഹിതിനു സല്യൂട്ട് അടിക്കുകയാണ് സിനിമ പ്രേമികൾ. ഇതാണ് ഡെഡിക്കേഷൻ എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യൻ പൊലീസ് ഫോഴ്സ്. സിദ്ധാർത്ഥ് മൽഹോത്ര, ശിൽപ ഷെട്ടി, വിവേക് ഒബ്റോയ് എന്നിവർ വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്.
അതേസമയം രോഹിതിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം സർക്കസ് ആയിരുന്നു. രൺവീർ സിംഗ് നായകനായി എത്തിയ ചിത്രം ബോളിവുഡിന്റെ രക്ഷകൻ ആകുമെന്ന് കരുതിയിരുന്നെങ്കിലും സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു.
അതേസമയം അജയ് ദേവ്ഗൺ, ദീപിക പദുക്കോൺ എന്നിവർക്കൊപ്പമുള്ള സിങ്കം എഗെയ്നാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. സിംഗം സീരിസുകൾ എല്ലാം വിജയം ആയിരുന്നതിനാൽ ഈ ചിത്രം ഉറപ്പായും വിജയം ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.