മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. മലയാളം ബിഗ് ബോസ് സീസണ് നാലിലൂടെയാണ് താരം മലയാളികള്‍ക്ക് പരിചിതനാകുന്നത്.
സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ പകുതിയില്‍ വച്ച് ഷോയില്‍ നിന്നും പുറത്താകേണ്ടി വന്നെങ്കിലും മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇത്രയേറെ ഫാന്‍ ബേസ് സ്വന്തമാക്കിയ മറ്റൊരു താരമില്ല.
താരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ആണ് ശ്രദ്ദ നേടുന്നത്. തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് റോബിന്.
‘ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. ആരതി പോകാന്‍ പറഞ്ഞു. പക്ഷേ എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് കോണ്ഫിഡന്സില്ല. സംസാരിക്കാന്‍ അറിയാതെ പോയി ഞാന്‍ എന്ത് ചെയ്യാനാ-എന്നാണ് റോബിന് പറയുന്നത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വാക്കുകള്‍. ആരതി പൊടി ബിഗ്ബോസ് മലയാളം സീസണ് 5ല്‍ ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകളോടും ഇരുവരും പ്രതികരിച്ചു. കോള്‍ വന്നിരുന്നു. പക്ഷേ ഒട്ടും താല്പര്യം ഇല്ലാ എന്നാണ് ആരതി പറഞ്ഞത്.
അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നടിയും മോഡലുമായ ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം. താരത്തിന്റെ ആരാധകര്‍ ഇത് ആഘോഷമാക്കിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളും എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ വന്ന വിമര്‍ശനങ്ങളോടും റോബിന് പ്രതികരിച്ചു. ‘ഹെല്‍ത്തിയായിട്ട് വിമര്‍ശിച്ചാല്‍ പോരെ. അത് ഞങ്ങള്‍ സ്വീകരിക്കും.
എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാന്‍ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാന്‍ എത്ര സെലിബ്രിറ്റികള്‍ക്ക് ചങ്കൂറ്റമുണ്ട്?.
എല്ലാവരും ഡിപ്ലോമാറ്റിക്കായിട്ടല്ലേ സംസാരിക്കുന്നത്. എന്റെ എന്‍ഗേജ്മെന്റിന് ഞാന്‍ അലറിയത് എന്റെ ഫങ്ഷനായതുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ കാര്യം. പലരും എന്നോട് മാറാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാന്‍ മാറില്ല. കല്യാണത്തിനും ഞാന്‍ അലറും’, എന്നും റോബിന് പറയുന്നു.