Kerala News

ഉടന്‍ ഞാന്‍ ബസ് പുറത്തിറക്കും, ഇറക്കുക മാത്രമല്ല, ഇത് ഓടാന്‍ വിട്ടിട്ട്, പത്ത് ദിവസത്തിനകം ഞാന്‍ ചെങ്ങന്നൂര്‍-പമ്പ സര്‍വീസ് നടത്തുകയും ചെയ്യും; വീണ്ടും വെല്ലുവിളിയുമായി റോബിന്‍ ബസ് ഉടമ

പത്തനംതിട്ട: നിരന്തരം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ബസുടമ ഗിരീഷ്. ബസ് ഉടന്‍ പുറത്തിറിക്കുമെന്നും ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ബോര്‍ഡ് വച്ച് സര്‍വീസ് നടത്തുമെന്നും ബസുടമ വെല്ലുവിളിച്ചു.

- Advertisement -

അവര്‍ക്ക് എന്ത് വേണേലും ചെയ്യാലോ, അവര്‍ ചെയ്യുന്ന നടപടി അവര്‍ ചെയ്യട്ടെ എന്നാണ് ഗിരീഷ് പറയുന്നത്. നിരന്തരം നിയമം ലംഘിക്കുന്നുവെന്ന് പറയുന്ന എംവിഡിക്കാരില്‍ 90 ശതമാവും കൈക്കൂലിക്കാരാണെന്ന് പറയുന്നുണ്ടല്ലോ.

അവരുടെ ക്രെഡിബിലിറ്റി അത്രയേ ഉള്ളൂ. പെമിറ്റ് റദ്ദ് ചെയ്യുന്ന നടപടിയിലേക്കൊന്നും അവര്‍ക്ക് പോകാനാകില്ല. അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നു.

ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിയമങ്ങളുണ്ട്. അതല്ലാതെ പറ്റില്ല. ഞാന്‍ ചുമ്മാതിരിക്കില്ല എന്നും ഗിരീഷ് പറഞ്ഞു.

അരുണ്‍ എസ് എന്ന ഉദ്യോഗസ്ഥനെ രണ്ട് ദിവസം കഴിഞ്ഞ് കാണുന്നുണ്ട്, കായികമായല്ല. നിയമപരമായി എന്താണെന്ന് കാണിച്ച് കൊടുക്കും. ഫൈനല്‍ കളി വരുന്നത് പുറകെയാണ്. ഒരു കടുകുമണിക്ക് പിന്മാറില്ല എന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് നാല് മാസമായല്ലോ കളി തുടങ്ങിയിട്ട്. പെര്‍മിറ്റ് എടുത്തത് മുതല്‍ തടസം തുടങ്ങിയതാണല്ലോ. എന്നിട്ടും ഇതുവരെ ഓടിയില്ലേ. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഒക്കെ ഇനിയും ചെയ്യും.

നിങ്ങള്‍ നോക്കിക്കോളൂ… ഉടന്‍ ഞാന്‍ ബസ് പുറത്തിറക്കും. ഇറക്കുക മാത്രമല്ല, ഇത് ഓടാന്‍ വിട്ടിട്ട്, പത്ത് ദിവസത്തിനകം ഞാന്‍ ചെങ്ങന്നൂര്‍- പമ്പ സര്‍വീസ് നടത്തുകയും ചെയ്യും. ബോഡ് വച്ച് തന്നെ സര്‍വീസ് നടത്തും- ഗിരീഷ് വെല്ലുവിളിച്ചു.

Abin Sunny

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

7 mins ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

23 mins ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

2 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

2 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

2 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

4 hours ago