വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ താരമാണ് റിയാസ് സലീം. റിയാസ് ആയിരിക്കും ഒന്നാം സ്ഥാനത്ത് എത്തുക എന്നായിരുന്നു പലരും കരുതിയിരുന്നത്. റിയാസ് ഷോയിലേക്ക് പ്രവേശിച്ചതോടെയാണ് ബിഗ് ബോസില്‍ ശരിക്കും മത്സരം തുടങ്ങിയത്. തനിക്ക് പറയാനുള്ളത് എത്ര വലിയ അടുത്ത സുഹൃത്തിനോട് ആണെങ്കിലും തുറന്നു പറഞ്ഞിരുന്നു ബിഗ് ബോസ് വീട്ടില്‍ വെച്ച് റിയാസ്.
പലപ്പോഴും റിയാസിന്റെ മേക്കപ്പിനെ കുറിച്ചും വസ്ത്രധാരണയെ കുറിച്ചും എല്ലാം വലിയ ചര്‍ച്ച തന്നെ നടന്നിട്ടുണ്ട്. ഇപ്പോഴിത റിയാസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.
മുഖത്ത് മേക്കപ്പിടുന്ന ഒരു വീഡിയോയാണ് റിയാസ് പങ്കുവെച്ചത്. ‘എന്റെ മേക്കപ്പിനെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കൂ’ എന്നാണ് റിയാസ് മേക്കപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കുറിച്ചത്. വീഡിയോ വൈറലായതോടെ പതിവ് പോലെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി.
View this post on Instagram
ഏറെപ്പേരും റിയാസിന്റെ മേക്കപ്പ് ലുക്കിനെ പ്രശംസിക്കുകയാണ് ചെയ്തത്. ‘എങ്ങനെയാണ് ഇത്രയും മനോഹരമായി മേക്കപ്പ് ചെയ്യുന്നത്?, ഏതൊക്കെ പ്രൊഡക്ട്സാണ് ഉപയോ?ഗിക്കുന്നത്?, മേക്കപ്പ് റിയാസിന് നന്നായി ചേരുന്നുണ്ട്, നിങ്ങള്‍ക്കുള്ളില്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്’ എന്നെല്ലാമാണ് ഒരു വിഭാ?ഗം ആളുകള്‍ കമന്റായി കുറിച്ചത്. അതേസമയം ആണ്‍കുട്ടിയായിട്ടും നീ എന്തിന് മേക്കപ്പ് ചെയ്യുന്നുവെന്ന തരത്തില്‍ പരിഹസിച്ചാണ് കമന്റ് കുറിച്ചത്.