ബിഗ് ബോസ് സീസണ് ത്രീയിലെ ഒരു മത്സരാര്‍ത്ഥി ആയിരുന്നു റിതു മന്ത്ര. ഷോയുടെ അവസാനഘട്ടം വരെ നില്ക്കാന് റിതുവിന് സാധിച്ചു. പുറത്തു നല്ല സപ്പോര്‍ട്ടാണ് ഈ താരത്തിന് ലഭിച്ചത്. ബിഗ് ബോസ് അവസാനിച്ച ശേഷം ഏറ്റവും കൂടുതല്‍ വിവാദത്തില്‍പ്പെട്ട നടി കൂടിയാണ് റിതു . എന്നാല്‍ എല്ലാത്തിനോടും വളരെ മയത്തില്‍ ആണ് താരം പ്രതികരിച്ചത്.
മോഡല്‍ മേഖലയിലൂടെ കടന്നുവന്ന റിതു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിഗ്ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പുറത്ത് വന്ന ശേഷം ധാരാളം സൈബര്‍ ആക്രമണവും റിതു നേരിടേണ്ടി വന്നു. ഇപ്പോള്‍ അതില്‍ ഏറെ സന്തോഷം ഉണ്ടെന്നാണ് താരം പറയുന്നത്.
കുറേ ആളുകള്‍ സൈബര്‍ ബുള്ളിങ് പോലെ ആക്രമിച്ചു എന്നതിനെക്കാളും ഞാന്‍ വളരെ സന്തോഷത്തില്‍ തന്നെയായിരുന്നു. കാരണം നിങ്ങള്‍ എന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അതിന് അര്‍ഥം. മാത്രമല്ല അതിനുള്ള കമന്റുകളും തരുന്നുണ്ട്. ഈ കുട്ടികളൊന്നും ഒരു കാരണവശാലും ഉയര്‍ന്ന് വരരുത് എന്ന് ചിന്തിച്ചിട്ട് പറുകയും പെരുമാറുകയും ചെയ്യുന്ന ആളുകളുണ്ട്. അതൊന്നും എന്നെ ബാധിക്കുന്നതേയില്ല. നിങ്ങള്‍ എന്റെ വര്‍ക്ക് നോക്കിയിട്ട് കുറ്റം പറയുകയാണ്. അത് സമയം കണ്ടെത്തുകയും ചെയ്യുന്നു. അതെനിക്ക് സന്തോഷമേ തരുന്നുള്ളുവന്ന് റിതു വ്യക്തമാക്കുന്നു.