National

എന്‍കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു; ബിജെപിയില്‍ ചേര്‍ന്നു

ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരില്‍ ഒരാളായ റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു.

- Advertisement -

ബിജെപിയില്‍ അംഗത്വമെടുത്തു. ഇന്നു രാവിലെ ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവച്ച റിതേഷ് പിന്നീട് ഉത്തര്‍പ്രദേശിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കാണ് റിതേഷിന് ബിജെപി അംഗത്വം സമ്മാനിച്ചത്. യുപിലെ അംബേദ്കര്‍ നഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിഎസ്പി എംപിയായിരുന്നു റിതേഷ്.

അതേസമയം കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം വിരുന്നിനു ക്ഷണിച്ച എട്ട് എംപിമാരില്‍ ഒരാളാണ് റിതേഷ്.

കേരളത്തില്‍ നിന്നുള്ള ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, തെലുഗുദേശം പാര്‍ട്ടി എംപി റാം മോഹന്‍ നായ്ഡു, ബിജു ജനതാദളിന്റെ സസ്മിത് പത്ര, ബിജെപി എംപിമാരായ എല്‍ മുരുഗന്‍, ഹീന ഗാവിത്, ജംയാങ് ഷെറിങ് നംഗ്യാല്‍, ഫാങ്യോങ് കോന്യാക് എന്നിവരായിരുന്നു വിരുന്നില്‍ പങ്കെടുത്ത മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍.

 

Abin Sunny

Recent Posts

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

9 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

59 mins ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

12 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago