Film News

‘ജസ്റ്റ് വാവ്! ഡോണ്‍ഡ് മിസ് ഇറ്റ്’; മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് പ്രശംസയുമായി ഉദയനിധി സ്റ്റാലിന്‍

മികച്ച പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന യുവതാര ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ത്ഥ സംഭവ കഥയെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലും കുതിപ്പ് നടത്തുകയാണ്.

- Advertisement -

ഇതിനിടയില്‍ ഇപ്പോഴിത ചിത്രത്തിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് സിനിമാ താരവും നിര്‍മാതാവും കൂടിയായ ഉദയനിധിയുടെ പ്രതികരണം.

”മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. ജസ്റ്റ് വാവ്! ഡോണ്‍ഡ് മിസ് ഇറ്റ് ! ടീമിന് അഭിനന്ദനങ്ങള്‍,” ഗോകുലം മൂവീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ ഉദയനിധി പറയുന്നു.

സംവിധായകന്‍ ചിദംബരം ‘ജാനേമന്‍’ എന്ന സിനിമയ്ക്കുശേഷം ഒരുക്കിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ കേരളത്തിനു പുറത്തും മികച്ച അഭിപ്രായം നേടി മുന്നേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഉദയനിധിയുടെ പ്രതികരണം.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്നു അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ പറയുന്നത്.

‘ഗുണ’ സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Abin Sunny

Recent Posts

കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. ജിന്റോയെ നാറ്റിക്കും.കാരണങ്ങൾ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ…

33 mins ago

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

12 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

13 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

13 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

14 hours ago