മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. ഹെയ്റ്റേഴ്സ് ഇല്ലാത്ത പരമ്പര എന്നാണ് ഉപ്പും മുളകും അറിയപ്പെടുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുടിയനും നിരവധി ആരാധകരുണ്ട്. മുടിയന് എന്ന് പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്ന മുടിയന്റെ യഥാര്‍ത്ഥ പേര് റിഷി എസ് കുമാര്‍ എന്നാണ്. മുടിയും വലിയ കണ്ണടയുമാണ് മുടിയന്റെ ആകര്‍ഷണം.
നടന് മാത്രമല്ല തികഞ്ഞ നര്ത്തകന് കൂടിയാണ് മുടിയന്. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് മുടിയന് മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വെച്ചത്. ഉപ്പും മുളകിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ മുടിയന് പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട്.
സിനിമയില്‍ എത്തിയെങ്കിലും ഉപ്പും മുളകിലൂടെയാണ് റിഷി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. എന്നാലിപ്പോള്‍ റിഷിയെ മുടിയന് എന്ന കഥാപാത്രമായി സീരിയലില്‍ കാണാനില്ല. താന്‍ എന്തുകൊണ്ടാണ് ഉപ്പും മുളകിലെ മുടിയനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരാത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിഷി ഇപ്പോള്‍.
വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇതിനുള്ള കാരണം റിഷി പറയുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ട് കരിയറില്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് റിഷി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുകയാണ്.
ഉപ്പും മുളകും സീരിയല്‍ സംവിധായകന് കാരണം താന്‍ വളരെ അധികം ടോര്‍ച്ചര്‍ അനുഭവിക്കുന്നുവെന്നാണ് റിഷി വെളിപ്പെടുത്തിയത്. ‘ഉപ്പും മുളകിന്റെ ഡയറക്ടറുമായി ഉള്ള കുറച്ച് പേഴ്സണ്‍ ഇഷ്യൂസ് കൊണ്ടാണ് ഞാന്‍ പരമ്പരയില്‍ നിന്നും മാറി നിന്നത്.’
എന്നാല്‍ ഇപ്പോഴിതാ എന്നെ അതില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ മുടിയന് ബാംഗ്ലൂര്‍ ഡ്രഗ് കേസില്‍ കുടുങ്ങി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആ എപ്പിസോഡിന്റെ ഷൂട്ടിങ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അപ്പ് ആകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.’
ഇത് അയാളുടെ കളിയാണ്. അവര്‍ക്ക് എന്നെ മാറ്റാന്‍ എന്തൊക്ക വഴി ഉണ്ടായിരുന്നു.’ ‘അച്ഛനും അമ്മയും (നിഷ സാരംഗ്, ബിജു സോപാനം) പറഞ്ഞിരുന്നു ഈ എപ്പിസോഡ് ഇടരുതെന്ന്. പക്ഷെ ഡയറക്ടര്‍ കേട്ടില്ല എന്നാണ് റിഷി പറയുന്നത്.
ഇത് പറഞ്ഞ് റിഷി പൊട്ടിക്കരയുന്നുണ്ട്. റിഷിയുടെ വീഡിയോ വൈറലായതോടെ നിരവധി പേര് താരത്തെ അനുകൂലിച്ച് എത്തി. ഉപ്പും മുളകും കാണാനുള്ള താല്പര്യം ഇപ്പോഴില്ലെന്നും കമന്റുകളുണ്ട്.
ഉപ്പും മുളകും സീരിയലിന്റെ ഭാഗമായ ശേഷം താന്‍ ചില ദുരിതങ്ങള്‍ അനുഭവിച്ചതായി നാളുകള്‍ക്ക മുമ്പ് നീലുവായി അഭിനയിക്കുന്ന നിഷ സാരംഗും വെളിപ്പെടുത്തിയിരുന്നു.