വേദികളില്‍ പാട്ടും ഡാന്‍സുമായി വന്ന് ആരാധകരെ സ്വന്തമാക്കിയ താരമാണ് റിമി ടോമി. വിരള്ളില് എണ്ണാവുന്നതിലും അധികം ആരാധകരാണ് താരത്തിന് ഉള്ളത്. റിമിയെന്നു പറയുമ്പോള്‍ ഇന്നും സ്റ്റേജുകളില്‍ മിന്നിതിളങ്ങുന്ന ആ മുഖമാണ് മനസില്‍ വരുന്നത്. ഒരു വേദികിട്ടിയാല്‍ ആ പരിപാടി മൊത്തത്തില്‍ റിമി കിടിലന്‍ ആക്കിയിരിക്കും.
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിമിക്ക് ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ നടി തുടങ്ങിയ പുതിയ യൂട്യൂബ് ചാനലും വൈറലായിരുന്നു. ചാനല്‍ വഴി തന്റെ കൊച്ചു സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. കൂടാതെ യാത്രയെക്കുറിച്ചും പുതിയ പാചക പരീക്ഷണവും ഇതുവഴി പുറത്ത് വിടാറുണ്ട്. റിമിയുടെ ചാനലിലും കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇടയ്ക്ക് വണ്ണം കുറച്ചതിന്റെ രഹസ്യവും റിമി പങ്കുവെച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി കഴിഞ്ഞ ദിവസം തന്റെ കുട്ടിമണിയുടെ ചിത്രവും പങ്കുവെച്ചിരുന്നു. സഹോദരങ്ങളുടെ മക്കള്‍ ആയ കുട്ടിപട്ടാളം എന്ന് റിമി വിളിക്കുന്ന കുട്ടികളുടെ ടീമിലേക്ക് പുതിയ അതിഥി കൂടി എത്തിയ സന്തോഷമാണ് താരം ഷേയര് ചെയ്തത്. ചിത്രം വൈറലായതോടെ ധാരാളം കമന്റും വന്നു. കുട്ടിമണിയുടെ കൂടെയുള്ള രണ്ടു ചിത്രങ്ങളാണ് റിമി പങ്കുവെച്ചത്.
ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വര്‍ക്കൗട്ട് ചിത്രം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കൂട്ടത്തില്‍ ഒരാള്‍ കുറിച്ച കമന്റിന് നടി നല്കിയ മറുപടിയാണ് വൈറലാവുന്നത്.
വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടത്. ഇതിന് താരം മറുപടി നല്‍കിയത് ‘ഇത് യ16 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണ് , ഈ ചോദ്യം ഒന്ന് മാറ്റിപ്പിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലെ സഹോദരാ, നിങ്ങടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ’ എന്ന് റിമി മറു ചോദ്യം ചോദിക്കുകയായിരുന്നു.
മീശമാധവനിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചാണ് താരം സിനിമയിലേക്ക് കടക്കുന്നത്. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ഗാനങ്ങള്‍ക്ക് പുറമെ ഒരു നടിയും കൂടിയാണ് റിമി. മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.