മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി. മിനസ്ക്രീനില്‍ ഗായികയായി എത്തിയ റിമി മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്തെക്ക് എത്തുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അവ താരികയായി റിമി എത്തിയിരുന്നു. പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്.
കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. വാര്‍ത്ത എത്തി ദിവസങ്ങള്‍ക്കുള്ളില്‍ റിമിയും റോയ്സും പിരിയുകയും ചെയ്തു. എന്നാല്‍ പിന്നീടും താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. നിരവധി ദൂരയാത്രകളാണ് താരം നടത്തിയത്. യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ റിമി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്.വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവച്ചിരുന്നു. വലിയ മാറ്റമാണ് റിമിക്ക് കുറച്ചു നാളുകള്‍ കൊണ്ട് ഉണ്ടായത്. എന്നാല്‍ തടിച്ച് ഉരുണ്ടിരുന്ന റിമി കൃത്യമായ വ്യായമത്തിലൂടെയാണ് ഈ രൂപത്തില്‍ എത്തിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
ദിവസവും ആയിരം മുഖങ്ങള്‍ കാണുന്നുണ്ട്. പക്ഷെ നല്ലൊരു മനസ്സിന്റെ ഉടമയെ കാണുന്നത് കണ്ണാടിയില്‍ നോക്കുമ്പോഴാണ് എന്ന ഇമേജ് പങ്കിട്ടുകൊണ്ടാണ് മലയാളത്തിന്റെ പ്രിയ ഗായിക രംഗത്ത് എത്തിയത്. നിങ്ങള്‍ പൊളിയാണ് എന്ന അഭിപ്രായം ആണ് ആരാധകര്‍ പങ്കിടുന്നത്. അതേസമയം സംവിധായകന് ഒമര്‍ ലുലുവും അഭിപ്രായം പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നു