മലയാള സിനിമയിൽ ഒഴിച്ചുമാറ്റാൻ പറ്റാത്ത മികച്ചൊരു നായികയാണ് റിമ കല്ലിങ്ങൽ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം മികച്ച കമന്റുകൾക്ക് മറുപടി നൽകാറുണ്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഋതു. റിമ കല്ലിങ്കല്‍, ആസിഫ് അലി, നിഷാന്‍ എന്നിവരുടെ കരിയറിന് ഒരു തുടക്കം കൂടിയായിരുന്നു ഋതു.
ഋതു ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ആസിഫ് അലി, ശ്യാമപ്രസാദ്, നിഷാന്‍ എന്നിവരോടൊപ്പം നില്ക്കുന്ന റിമയാണ് ചിത്രത്തില്‍.
‘ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാല്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം റിമ പങ്കുവെച്ചിരിക്കുന്നത്.
എല്ലാവരും സിനിമയെയും പാട്ടുകളെയും കുറിച്ച് കമന്റ് ചെയ്തപ്പോള്‍, ഒരാള്‍ ശ്രദ്ധിച്ചത് റിമയുടെ ബെല്‍റ്റാണ്. ‘നിങ്ങളുടെ ബെല്‍റ്റ് അടിപൊളിയായിട്ടുണ്ട്’ എന്ന കമന്റിന് റിമ ഒരു ചിരിക്കുന്ന സ്മൈലിയിട്ട് മറുപടി ഒതുക്കി.