മലയാളികൾക്കിടയിൽ കുപ്രസിദ്ധമായ വ്യക്തിയാണ് രശ്മി ആർ നായർ. കിസ്സ് ഓഫ് ലവ് എന്ന പരിപാടിയിലൂടെയാണ് താരത്തെ മലയാളികൾ ആദ്യമായി കാണുന്നത്. ഒരു പ്രമുഖ മോഡലാണ് രശ്മി. ബോൾഡ് ആയിട്ടുള്ള ഒട്ടേറെ ഫോട്ടോ ഷൂട്ടുകൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴും താരം ആ പാത തന്നെയാണ് പിന്തുടരുന്നതും. ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുള്ള താരം കൂടിയാണ് രശ്മി.
പ്ലേ ബോയിയുടെ മോഡൽ ആയിട്ടും താരം എത്തിയിട്ടുണ്ട്. അതിനിടയിലാണ് പെൺ വാണിഭം സംഘത്തിൽപ്പെട്ട് താരം അറസ്റ്റിലാകുന്നത്. ഇതോടെ കൂടുതൽ വിവാദങ്ങളിൽ താരം അകപ്പെട്ടു. താരത്തിനെതിരെ ആയുള്ള വിമർശനങ്ങളുടെ മൂർച്ച കൂടുകയും ചെയ്തു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷമാണ് താരം ജാമ്യത്തിൽ ഇറങ്ങുന്നത്. എന്തൊക്കെയായാലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും വളരെ സജീവമാണ് താരം. തനിക്കു ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ താരം ഇപ്പോഴും ഉറച്ചു നിൽക്കുന്നു.
ഒരുപാട് ആരാധകരും ഉണ്ട് താരത്തിന്. താരം ഇടുന്ന പോസ്റ്റുകൾ എല്ലാം ശര വേഗത്തിലാണ് ശ്രദ്ധ നേടാറ്. തൻറെതായുള്ള രാഷ്ട്രീയ പ്രസ്ഥാവനകളും താരം ഇറക്കാറുണ്ട്. അങ്ങനെ എല്ലാത്തരത്തിലും സജീവമാണ് രശ്മി ഇപ്പോഴും. ഐടി പ്രൊഫഷണൽ ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് രശ്മി.
പിന്നീട് താരം ഇത് ഉപേക്ഷിക്കുക ആയിരുന്നു. ഇതിനു ശേഷമാണ് തന്നെ മോഡലിങ് ജീവിതം രശ്മി ആരംഭിച്ചത്. മലയാളികൾക്ക് ഇടയിൽ നിന്ന് ആദ്യം പ്രശസ്തയായ ചുരുക്കം ചില മോഡലുകളിൽ ഒരാളാണ് താരം. ഒരുപാട് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ ചെയ്യുവാൻ താരം ശ്രമിക്കാറുണ്ട്. ഇതിലൂടെ ഒക്കെ തന്നെ ഏതായാലും മികച്ച വരുമാനം നേടുവാനും താരത്തിനായി. ഇപ്പോൾ ഒരു കോടി രൂപയോളം വിലയുള്ള ബിഎംഡബ്ല്യു ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. എന്തായാലും മലയാളികൾ താരത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ.