തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ നടി രഞ്ജുഷ മേനോനെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു.
ശ്രീകാര്യം കരിയത്തെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. ഭര്‍ത്താവുമൊത്ത് ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.സംഭവത്തില്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് എത്തിയിട്ടില്ല.
സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചിയ സ്വദേശിനിയായ രഞ്ജുഷ മേനോന് ടിവി ചാനലില്‍ അവതാരികയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപത്തിരണ്ടിലധികം സീരിയലുകളില്‍ അഭിനയിച്ചു
മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ. സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.