ഇപ്പൊ കൊറോണ വൈറസിനെ പോലും വകവെക്കാതെ ആരാധകർ രജിത് സാറിന്റെ പുറകെയാണ്. സമൂഹ മാധ്യമങ്ങൾ മുഴുവൻ ഇപ്പൊ രജിത് സാറാണ്. പലരും അദ്ദേഹത്തെ ബിഗ്ഗ് ബോസ്സ് വിജയായി പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പലർ അദ്ദേഹത്തെ സിനിമയിൽ അഭിനയിപ്പിക്കാൻ തിടുക്കം കൂട്ടൂന്നു….. സഹ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന്റെ ഭാഗമായി റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ താന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിച്ചിരിക്കുകയാണ് രജിത്.
ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായ ഷിയാസിന് ഒപ്പം ഡോക്ടര്‍ രജിത് കുമാര്‍ എത്തിയ ഫേസ്ബുക്ക് ലൈവില്‍ ആണ് അദ്ദേഹം ആ പ്രവര്‍ത്തിയെ ന്യായീകരിച്ചത്. തന്നെ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരത്തില്‍ പെരുമാറിയതെന്നും രേഷ്മ എന്ന സഹമത്സരാര്‍ത്ഥി തന്നെ കള്ളനെന്ന് വിളിച്ചു എന്നും മദ്യപാനിയായി ചിത്രീകരിച്ചു എന്നും രജിത് കുമാര്‍ പറയുന്നു.
രജിത് കുമാറിനെതിരെ കേസ് എടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛനോട് ആലോചിച്ചതിനു ശേഷം പറയാം എന്നായിരുന്നു രേഷ്മ പറഞ്ഞത്. പിന്നീട് രജിത് കുമാര്‍ മാപ്പു പറഞ്ഞിട്ടും സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു ഒരു തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും രേഷ്മ തന്റെ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
അതേസമയം, ബിഗ് ബോസില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കുവാന്‍ ഇന്നലെ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയആരാധകരായ 75 പേര്‍ക്കെതിരെ എറണാകുളം ജില്ലാ കളക്ടര്‍ കേസ് എടുത്തിരിക്കുകയാണ്.