ബാലതാരമായി അഭിനയരംഗത്ത് എത്തി മിനിസ്ക്രീനില്‍ തിളങ്ങിയ നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാനിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകമനസ്സില്‍ ഉണ്ട് കാവ്യ എന്ന ആ ശക്തമായ കഥാപാത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്തായിരുന്നു നടിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകന് ശ്രീജിത്ത് വിജയനും റബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന് ശേഷം രസകരമായ വീഡിയോ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്.
ഇപ്പോള്‍ ശ്രീജിത്ത് റബേക്ക ചീത്ത പറയുന്ന വീഡിയോ ആണ് നടി തന്നെ പകര്‍ത്തി പങ്കുവെച്ചത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വെച്ച് സ്ഥിരമായി ആക്സസ് കാര്‍ഡ് മറന്നു പോകാറുള്ള റെബേക്കയെ ശ്രീജിത്ത് വഴക്കിടുന്നതും രക്ഷപെടാന്‍ താരം മിന്നല്‍ മുരളിയെ വിളിക്കുന്നതുമാണ് വീഡിയോ. ‘നീ എന്ത് തെമ്മാടിത്തരമാണ് കാണിക്കുന്നത്’ എന്ന് ശ്രീജിത്ത് ചോദിക്കുമ്പോള്‍ മുതല്‍ റബേക്ക മിന്നല്‍ മുരളിയെ മനസ്സില്‍ ധ്യാനിക്കുകയാണ്.
എന്നതാണ് വീഡിയോയുടെ ഉള്ളടക്കം പറയുന്നത്. മിന്നല്‍ മുരളി ഫാന്‍സ് അസോസിയേഷന് പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിച്ചുള്ള ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് റബേക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.
https://youtu.be/9_DI1lFNWkA
അതേസമയം പത്ത് വര്‍ഷത്തോളമായി റബേക്ക ഇന്‍ഡസ്ട്രിയിലെത്തിയിട്ട്. പരസ്യചിത്രങ്ങളിലൂടെ വന്ന താരം പിന്നീട് കുഞ്ഞികൂനന്‍ എന്ന കുട്ടികളുടെ സീരിയലില്‍ അഭിനയിച്ചു. പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് നടി കസ്തൂരിമാനിലേക്ക് കാവ്യയായി തിരിച്ചെത്തുന്നത്. രണ്ടാം വരവില്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.