വര്‍ക്കലയില്‍ വീട്ടിലേക്ക് തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്. സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വര്‍ക്കലയില്‍ തീപടര്‍ന്നു പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചിരുന്നു. സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് ശരിവയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നി്ന് തീപ്പൊരിയുണ്ടായി ബൈക്കിലേക്ക് വീഴുകയും അഞ്ച് മിനിട്ടിനുള്ളില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയും ചെയ്തു. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു.
രാവിലെ ഇലട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപിടിത്തമുണ്ടായ വര്‍ക്കല അയന്തിയിലെ രാഹുല്‍ നിവാസിലെത്തി മീറ്റര്‍ ബോക്സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സര്‍ക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധ ഫലവും വീട്ടിനുള്ളിലെ നശിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്.
തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ നിഹുലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കള്‍ അറിയിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ മൊഴിയും നിര്‍ണ്ണായകമാകും.