ബിഗ്ബോസ് സീസൺ 6ഇൽ ആദ്യത്തെ ആഴ്ചയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു രതീഷ് കുമാർ.വളരെ വേഗത്തിൽ ബിഗ് ബോസ് പ്രേക്ഷകരെല്ലാം രതീഷിനെ ശ്രദ്ധിച്ചു. പക്ഷെ പ്രേക്ഷകർക്കാർക്കും രതീഷിന്റെ പല ഗെയിമുകളും പ്രസ്താവനകളും ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ആദ്യ ആഴ്ചയിൽ തന്നെ ജനപിന്തുണയുടെ കുറവ് മൂലം രതീഷ് പുറത്തായത്.ഇപ്പോഴിതാ മത്സരത്തിൽ നിന്നും പുറത്തായ രതീഷ് തന്റെ ബിഗ് ബോസ് ജീവിതാനുഭവങ്ങൾ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
ജാൻമണി അടുപ്പിൽ നിന്ന് സിഗരറ്റ് കത്തിച്ച സംഭവത്തിൽ ഞാൻ അറിയാതെ എനിക്ക് ദേഷ്യം വരികയായിരുന്നു. ലാലേട്ടൻ പറഞ്ഞപോലെ സമാധാനത്തിൽ ഉപദേശിക്കാൻ എനിക്ക് അപ്പോഴായില്ല. അത് എന്റെ കയ്യിൽ നിന്നും പോയി. ജനങ്ങളുടെ മനസിൽ ഏത് വിധേനയും കയറി പറ്റുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അല്ലാതെ ആളുകൾ എങ്ങനെ എന്നെ ഓർക്കും.”ജാൻമണി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. സഹോദരിയായാണ് ഞാൻ കാണുന്നത്. എനിക്ക് ഒരുപാട് നെഗറ്റീവുണ്ടായി ജാൻമണി വിഷയത്തിൽ. എനിക്ക് ജാൻമണിയെ കുറിച്ച് ചില തോന്നലുകളുണ്ടായിരുന്നു. അവളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി. ആ തെറ്റിദ്ധാരണ പ്രശ്നമായി. ജാൻമണി പറഞ്ഞ കാര്യങ്ങൾ ഞാൻ തെറ്റിദ്ധരിച്ചു. ജനങ്ങളും വീട്ടുകാരും എന്ത് വിചാരിക്കുമെന്നാണ് ഞാൻ കരുതിയത്.’
‘ജാൻമണി വിഷയത്തിൽ ഞാൻ ശരിക്കും കരഞ്ഞു. എന്റെ ഭാര്യയ്ക്ക് ജാൻമണിയെ വലിയ ഇഷ്ടമാണ്. സുരേഷേട്ടൻ ഗേയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവിടെയുള്ള ഒരു കുട്ടിയാണ് അങ്ങനെ പറഞ്ഞത്. എനിക്ക് ബിഗ് ബോസിൽ കിട്ടിയെന്ന് പറഞ്ഞപ്പോൾ വീട്ടിലാരും വിശ്വസിച്ചിരുന്നില്ല. അച്ഛനോട് പുറപ്പെടുന്നതിന്റെ തലേദിവസമാണ് ഞാൻ പറഞ്ഞത്. അന്ന് ഞാൻ പോവുകയാണെന്ന് പറഞ്ഞ് പെട്ടിയുമായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹൗസിലെ ആരും എന്നെ തിരിച്ച് വിളിച്ചില്ല.”അന്ന് ഞാൻ ആകെപെട്ടു. വാതിൽ തുറന്ന് ഓടാൻ പറ്റാത്ത അവസ്ഥ. ബിഗ് ബോസ് വാതിൽ തുറക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അപ്പോഴാണ് ഉറങ്ങിയാൽ ലക്ഷ്വറി പോയിന്റ് പോകും ഹൗസ്മേറ്റ്സ് അത് ചോദിക്കാൻ വരുമെന്ന് എനിക്ക് ബുദ്ധിവന്നത്. അങ്ങനെ എനിക്ക് വീണ്ടും വീട്ടിലേക്ക് തിരികെ പോകാൻ പറ്റി.’