നിരവധി സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് രശ്മി ബോബന്. ടെലിവിഷന്‍ അവതാരികയായിട്ടാണ് രശ്മിയുടെ വരവ്. പിന്നീട് സീരിയല്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു ഈ താരം.
ഏകദേശം 60 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട് രശ്മി. എന്നാല്‍ തനിക്ക് മികച്ചത് എന്ന് പറയാന്‍ മാത്രം ഒരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ലെന്ന് രശ്മി പറയുന്നു. പറയാം നേടാം എന്ന ഷോയില്‍ ഭര്‍ത്താവ് ബോബന് സാമുവലിനൊപ്പം പങ്കെടുത്തിരുന്നു രശ്മി , അവിടെ വെച്ചാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്.
ഒരു സംവിധായകന് വീട്ടില്‍ ഉണ്ടായിട്ടും തനിക്ക് അവസരങ്ങള്‍ നല്‍കുന്നില്ല എന്ന പരാതിയും രശ്മിക്കുണ്ട്. എന്നാല്‍ വീട്ടിലുള്ള അതേ പ്രശ്നം ജോലിസ്ഥലത്തേക്ക് കൊണ്ടുപോകേണ്ടല്ലോ എന്ന് കരുതിയാണ് അവസരം നല്‍കാത്തത് എന്ന് ചിരിച്ചുകൊണ്ട് ബോബന് പറഞ്ഞു. എന്നാല്‍ ബോബന്റെ ആദ്യ ചിത്രത്തില്‍ അവസരം നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ ചെയ്ത അല്‍ മല്ലു എന്ന ചിത്രത്തിലും രശ്മി അഭിനയിച്ചു. എന്നാല്‍ അത് ഈ സിനിമയില്‍ അവസരം നല്‍കിയില്ലെങ്കില്‍ വീട്ടില്‍ കയറ്റില്ല എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വാങ്ങിച്ചതാണെന്ന് താരം പറഞ്ഞു.
വിവാഹശേഷം അഭിനയത്തിലേക്ക് വന്ന ആളാണ് ഞാന്‍, കുഞ്ഞുങ്ങളായപ്പോള്‍ അവരെ പൂര്‍ണമായും വിട്ട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വന്നു. അതുകൊണ്ട് ,സിനിമയുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു നടി പറഞ്ഞു.