Film News

കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്; പത്താന്‍ വിഷയത്തില്‍ രണ്‍വീറിനും വിമര്‍ശനം

ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പത്താന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഗാനം റിലീസ് ആയതിന് പിന്നാലെ ചിത്രത്തിന് നേരെ ബിജെപി അനുയായികള്‍ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ത്തുകയായിരുന്നു.

- Advertisement -

ഗാനത്തില്‍ ബേഷരം രംഗ് എന്ന വരി എത്തുന്ന ഭാഗത്ത് ദീപിക കാവി ബിക്കിനി ധരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പിന്നാലെ സിനിമയ്ക്ക് എതിരെ ബഹിഷ്‌കരണ ആഹ്വാനം ഇവര്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ ദീപികയെയും ചിത്രത്തിനെയും പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്.

ഒരു ജെട്ടിയുടെ പേരില്‍ സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്ന ആളുകളെ ആദ്യമായിട്ടാണ് കാണുന്നത് എന്നായിരുന്നു പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിത വിഷയത്തില്‍ ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍.

ഗാനരംഗത്ത് അഭിനയിക്കാന്‍ ദീപികയെ, ഭര്‍ത്താവായ രണ്‍വീര്‍ എങ്ങനെ അനുവദിച്ചുവെന്ന് ഇയാള്‍ ചോദിക്കുന്നു.എം നാഗേശ്വര റാവു എന്ന മുന്‍ ഐ പി എസ് ഓഫീസറാണ് രണ്‍വീറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്’, എന്ന് ഇയാള്‍ ട്വീറ്റ് ചെയ്യുന്നു.

ട്വീറ്റ് വിവാദമായതിന് പിന്നാലെ റാവുവിന്റെ പോസ്റ്റ് ട്വിറ്റര്‍ ബാന്‍ ചെയ്യുകയും ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ‘പഠാനെ’തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണ്. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്ന പരാതിയിലാണ് കേസ്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരന്‍.

 

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

5 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

5 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

6 hours ago